ഫൊക്കാന; ഏര്‍ലി ബേര്‍ഡ് രജിസ്ട്രേഷന്‍ ഇനി നാല് ദിവസം കൂടി, എല്ലാ പ്രതിനിധികളും രജിസ്ട്രേഷന്‍ ഉറപ്പാക്കണം

ന്യൂയോര്‍ക്: ജൂലായില്‍ നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷനുള്ള ഏര്‍ലി ബേര്‍ഡ് രജിസ്ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കുള്ള താമസ സൗകര്യം കൂടി ഉറപ്പാക്കിയാണ് രജിസ്ട്രേഷന്‍ നടപടികള്‍. 

ഏര്‍ലി ബേര്‍ഡ് രജിസ്ട്രേഷന്‍ ഓഫര്‍ ഫെബ്രുവരി 29വരെ മാത്രമാണ്. മാര്‍ച്ച് മാസം മുതല്‍ നിരക്കുകള്‍ വര്‍ദ്ധിക്കും. അതിനാല്‍ അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ താല്പര്യമുള്ളവര്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.

80 മുറികള്‍ കൂടി മാത്രമാണ് ഇനി ബാക്കിയുള്ളത്.

ഏര്‍ലി ബേര്‍ഡ് രജിസ്ട്രേഷനില്‍ എത്തുന്നവര്‍ക്ക് ഇതില്‍ ഇളവ് ലഭിക്കും. പരമാവധി പേര്‍ ഇത് പ്രയോജനപ്പെടുത്തണം. ഒപ്പം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാ പ്രതിനിധികളും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി കലാ ഷഹി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. fokanaonine.com ഈ ലിങ്ക് വഴിയാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

Fokana Early Bird Registration

More Stories from this section

dental-431-x-127
witywide