
നാല്‍പ്പതു വര്‍ഷത്തെ ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് 2024ലെ വാഷിങ്ടണ്‍ കണ്‍വെന്‍ഷനില്‍ നടക്കുന്നത്. മൂന്ന് പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ വിവിധ പദവികളിലേക്കായി 81 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, മെമ്പര്‍മാരായ ജോര്‍ജി വര്‍ഗീസ്, ജോജി തോമസ് എന്നിവരും ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സജി പോത്തന്‍ ചേര്‍ന്നു നടത്തിയ പത്രസമ്മേളനത്തിലാണ് ഇലക്ഷനെ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്.
ചരിത്രത്തില്‍ ആദ്യമായി ഇക്കുറി ഇലക്ട്രോണിക് വോട്ടിങ്ങില്‍ കൂടിയാണ് ഫൊക്കാന തിരഞ്ഞെടുപ്പ് നടത്തുന്നത്. ജൂലൈ 18 വ്യാഴാഴ്ച തലസ്ഥാന നഗരിയിലെ ബേത്സേതാ നോര്‍ത്ത് മാരിയറ്റ് ഹോട്ടല്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ ആരംഭിക്കുന്ന കണ്ടവെന്‍ഷന്റെ രണ്ടാം ദിനം, 19ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംബിക്കുന്ന ജനറല്‍ കൗണ്‍സിലിനു ശേഷം 10 മണിക്കാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ തുടങ്ങുന്നത്. മൂന്നു മണി വരെ വോട്ട് ചെയ്യാവുന്നതാണ്. അതുവരെ ലൈനിലുള്ള എല്ലാവര്‍ക്കും വോട്ട് ചെയ്യാം.
വോട്ടവകാശമുള്ള ഓരോ ഡെലിഗേറ്റും മതിയായ വെരിഫിക്കേഷനു ശേഷം വോട്ടിങ് കമ്പനി ബാലറ്റ് പേപ്പര്‍ പ്രിന്റു ചെയ്ത് നല്‍കും. വോട്ടിങ് കഴിഞ്ഞ് ഇലക്ട്രോണിക് കൗണ്ടിങ്ങില്‍ കൂടി പെട്ടെന്നു തന്നെ വിജയികളെ പ്രഖ്യാപിക്കും. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെയാണ് വോട്ടിങ്ങിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്ക് വോട്ടിങ് പ്രക്രിയ പൂര്‍ണമായും വീക്ഷിക്കാന്‍ അവസരമുണ്ടാകും. ഇലക്ഷന് ശേഷം ആദ്യമണിക്കൂറിനുള്ളില്‍ തന്നെ ഫലപ്രഖ്യാപനം നടക്കും. 70 അംഗ സംഘടനകളെ പ്രതിനിധീകരിക്കുന്ന 700 ഓളം ഡെലിഗേറ്റുകളാണ് 2024-26 ലെ ഫൊക്കാന ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.
പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥികൾ
കലാ ഷാഹി
ലീല മാരേട്ട്
സജിമോന്‍ ആന്റണി
ജനറല്‍ സെക്രട്ടറി
ജോര്‍ജ് പണിക്കര്‍
ശ്രീകുമാര്‍ ഉണ്ണിത്താന്‍
ട്രഷറര്‍
ജോയി ചാക്കപ്പന്‍
രാജന്‍ സാമുവേല്‍
എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്
പ്രവീണ്‍ തോമസ്
ഷാജു സാം
വൈസ് പ്രസിഡന്റ്
റോയ് ജോര്‍ജ്
വിപിന്‍ രാജ്
അസോസിയേറ്റ് സെക്രട്ടറി
ബിജു ജോസ്
മനോജ് ഇടമന
അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി
അജു ഉമ്മന്‍
അപ്പുക്കുട്ടന്‍ പിള്ള
അസോസിയേറ്റ് ട്രഷറര്‍
ജോണ്‍ കല്ലോലിക്കല്‍
സന്തോഷ് ഐപ്പ്
അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍
ദേവസി പാലാട്ടി
മില്ലി ഫിലിപ്പ്
വിമെന്‍സ് ഫോറം ചെയര്‍
നിഷ എറിക്
രേവതി പിള്ള
ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്
അലക്‌സ് എബ്രഹാം
ബിജു ജോണ്‍
ജേക്കബ് ഈപ്പന്‍
സതീശന്‍ നായര്‍
മത്സരരംഗത്തുള്ള 81 സ്ഥാനാര്‍ത്ഥികളുടെയും ലിസ്റ്റ് ഫൊക്കാന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പേരുകളിലോ മറ്റോ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ ജൂലൈ 3ന് മുമ്പായി ഇലക്ഷന്‍ കമ്മിറ്റിയെ അറിയിക്കണമെന്ന് കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കി.















