
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക്: രാജ്യാന്തര വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ചു ഫൊക്കാന നടത്തുന്ന വിമെൻസ്‌ഡേ സെലിബ്രേഷൻസ് മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ 10 മണിക്ക് സൂം മീറ്റിലൂടെ നടക്കും. ആലത്തൂർ എംപി രമ്യ ഹരിദാസ് മുഖ്യാതിഥി ആയിരിക്കും. മോൻസ് ജോസഫ് എംഎൽഎ, ഡോ. വാസുകി IAS, ഷീല തോമസ് IAS , ഡോ . ആനി പോൾ , നിഷ ജോസ് കെ മാണി , ഇ . എം . രാധ, ഡോ. സുനന്ദ നായർ എന്നിവർ പ്രസംഗിക്കും.

ഫൊക്കാനാ വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി , ട്രഷറര്‍ ബിജു ജോൺ , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ , ഫൊക്കാനാ വിമൻസ് ഫോറം ഭാരവാഹികൾ ആയ ഫാൻസിമോൾ പള്ളത്തുമഠം ,റ്റീന കുര്യൻ, ബിലു കുര്യൻ, വിമൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർ റോസ്ബെൽ ജോൺ എന്നിവരും സംസാരിക്കും.
റീജണൽ ഭാരവാഹികൾ ആയ ഡോ. ഷീല വർഗീസ്,ഷീന സജിമോൻ ,ഡോ .സൂസൻ ചാക്കോ,അനിത ജോസഫ് , ഉഷ ചാക്കോ , അഞ്ചു ജിതിൻ ,റീനു ചെറിയാൻ , ഡോ . പ്രിൻസി ജോൺ ,മില്ലി ഫിലിപ്പ് , ഷീബ അലൗസിസ് ,ദീപ വിഷ്ണു, എന്നിവർ ഈ മീറ്റിങ്ങിനു നേതൃത്വം നൽകും. .
Zoom ID :891 6171 4747
passcode: 495220
FOKANA International Women’s Day celebrations















