
ജന്മനാടായ കേരളവുമായി സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവും വ്യാവസായികവുമായ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സംഘടനകൾക്കും സംയുക്ത ശബ്ദമാകാൻ ഫൊക്കാനയുടെ സേവനങ്ങള്‍ ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് ഡോ. കല ഷാഹിയുടെ നേതൃത്വത്തുള്ള ലെഗസി ടീം അവകാശപ്പെടുന്നത്. ഫൊക്കാന ഭരണസമിതിയിലേക്കുള്ള വാശിയേറിയ പോരാട്ടത്തില്‍ പതിനഞ്ചോളം വാഗ്ദാനങ്ങളാണ് ലെഗസി വോട്ടര്‍മാര്‍ക്കുമുന്നില്‍ വെക്കുന്നത്.
ഫൊക്കാനയുടെ നിയമാവലിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ മുൻകൈ എടുക്കും. നിലവിൽ പല നിബന്ധനകളിലും വ്യക്തത ഇല്ലാത്തത് സംഘടനയുടെ സുതാര്യമായ പ്രവർത്തനങ്ങൾക്ക് തടസമാകുന്നു. ഏതു രീതിയിലും വ്യാഖാനിക്കാവുന്ന നിബന്ധനകളിൽ വ്യക്തത വരുത്താൻ ഒരു ജുഡീഷ്യൽ ബോർഡ് രൂപീകരിക്കാൻ അംഗ സംഘടനകളുടെ പിന്തുണയോടെ പരിശ്രമിക്കും.
വ്യത്യസ്ഥമായ പാനലിനെയാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. ഏറെയും പുതുമുഖങ്ങളും യുവജനങ്ങളും പ്രഫഷണലുകളുമാണ്. കാലികമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ഈ ടീമിന് സംഘടനയില്‍ വലിയ മാറ്റങ്ങള്‍ സാധിക്കുമെന്നാണ് പ്രതീക്ഷയുണ്ട്. ഫൊക്കാന പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ കൂടുതൽ സംഘടനകളെ ഫൊക്കാനയിലേക്ക് കൊണ്ട് വരാനുള്ള പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുമെന്നും ടീമിന് നേതൃത്വം നൽകുന്ന കല ഷാഹി , ജോർജ് പണിക്കർ, രാജൻ സാമുവേൽ എന്നിവർ പറഞ്ഞു.
മലയാളി കുടിയേറ്റം വ്യാപകമായിരിക്കുന്ന കാനഡയിൽ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വിപൂലീകരിക്കരിക്കാനായി അവിടെ നിന്നുള്ള കൂടുതൽ പ്രതിനിധികളെ ടീമിൽ ഉൾപെടുത്തിയിട്ടുണ്ടെന്നും ടീം ലെഗസി പറയുന്നു.

1. ഫൊക്കാന ഹെൽപ്പ് ലൈൻ
ആരോഗ്യം, സാമ്പത്തികം, വയോജന പരിചരണം, കുടിയേറ്റം, പ്രകൃതി ദുരന്തങ്ങളിൽ അടിയന്തര സഹായം തുടങ്ങിയ മേഖലകളിൽ സഹായം നൽകാനായി പ്രാദേശിക സംവിധാനങ്ങൾ വഴി മലയാളി സമൂഹത്തിന് അവശ്യ സേവനങ്ങൾ നൽകും. അതിനായി ഫൊക്കാന ഹെൽപ് ലൈൻ ഉണ്ടാക്കും. ലോയേഴ്‌സ് , ഡോക്ടർമാർ , ക്ലിനിക്കൽ സൈക്കോളജിസ്റ്റ് , സൈക്കിയാട്രിസ്റ്റ്, ഫിനാൻഷ്യൽ അഡ്വൈസർമാർ , എഡ്യൂക്കേറ്റർമാർ , സോഷ്യൽ വർക്കേഴ്സ് , കൗൺസിലറേഴ്‌സ് , ഇമ്മിഗ്രേഷൻ ലോയർമാർ എന്നിവർ ഈ സേവന പദ്ധതിയിൽ ഭാഗവാക്കാവും . കൂടാതെ അമേരിക്കയിലേക്ക് കുടിയേറുന്നവർക്കും, ഉപരി പഠനാർത്ഥം എത്തുന്ന വിദ്യാർത്ഥിക്കൾക്കും വേണ്ട നിർദ്ദേശങ്ങളും, സഹായങ്ങളും ഈ ഹെൽപ്പ്ലൈൻ വഴി നൽകും.
2. സംരംഭകത്വം
മലയാളി സംരംഭകർക്ക് മാർഗനിർദേശങ്ങളും നെറ്റ് വര്‍ക്കിംഗ് അവസരങ്ങളും ലഭ്യമാക്കാൻ സഹായിക്കും, പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ ചെറുകിട-വൻകിട നിക്ഷേപ സംരംഭങ്ങളിൽ ഈ സേവനം സാധ്യമാക്കും.
3. ഫൊക്കാന മലയാളി മഹോത്സവം
കലാരംഗത്ത് കഴിവ് തെളിയിക്കാൻ അമേരിക്കൻ മലയാളികൾക്കായി ഫൊക്കാന മലയാളി മഹോത്സവം സംഘടിപ്പിക്കും. വിവിധ കാറ്റഗറികളിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിലായിരിക്കും കലാമത്സരങ്ങൾ സംഘടിപ്പിക്കുക.
4. യൂത്ത് കൺവെൻഷൻ
ഭാവിയിൽ ഫൊക്കാന പ്രസക്തമാകുന്നതിന് വേണ്ടിയുള്ള മികച്ച ആശയങ്ങൾ കണ്ടെത്തുന്നതിനും പരസ്പരം കൈമാറുന്നതിനുമായി വിദ്യാത്ഥികൾക്കും , യുവജനങ്ങൾക്കുമായി ഒരു സ്ഥിരം വേദി ഉണ്ടാക്കാൻ കൺവെൻഷൻ സംഘടിപ്പിക്കും.
5. കായിക പരിപാടികൾ
മെബർ അസോസിയേഷനുകളുമായി സഹകരിച്ച് പ്രാദേശിക, , ദേശീയ തലങ്ങളിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കും.
6. ഫൊക്കാന ഒരു പാലമാകും
യുഎസിലെ മലയാളികളെ പ്രത്യേകിച്ച് യുവാക്കളെ യുഎസിലെ പ്രാദേശിക രാഷ്ട്രീയ – വ്യവസായിക നേതൃത്വവുമായി ബന്ധിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്താനും അത് പ്രയോജനപ്പെടുത്താനും ഫൊക്കാനയുടെ സഹായഹസ്തം ഉണ്ടായിരിക്കും. അതിനായി മെബർ അസോസിയേഷനുകളുമായി സഹകരിച്ച് പദ്ധതികളുണ്ടാക്കും.
7.നൈപുണ്യ വികസനം
തൊഴിൽ മേഖലയിൽ വളരെയേറെ ആവശ്യുള്ള സ്കില്ലുകൾ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പുകൾക്കായി ബിസിനസ് പരിശീലനം സംഘടിപ്പിക്കും. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും വ്യക്തിഗതമായും ഇതിന് അവസരമൊരുക്കും
8. സ്കോളർഷിപ്പുകൾ,അവാർഡ്,ബഹുമതികൾ
അസോസിയേഷനുള്ളവരുടെ നേട്ടങ്ങൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിനായി അവാർഡുകളും സ്കോളർഷിപ്പുകളും ബഹുമതികളും നൽകും.
9.ഫ്ലൈറ്റ് ടിക്കറ്റ് നിരക്കിലെ കുറവ്
എല്ലാ അംഗങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ വിമാന യാത്ര നടത്തുന്നതിന് പ്രധാന വിമാന കമ്പനികളുമായി സഹകരണം ഉണ്ടാക്കാന്‍ ശ്രമിക്കും
10.സാംസ്കാരിക ടൂറിസം
യുവജന സാംസ്കാരിക വിനിമയ പരിപാടികളിലൂടെ ആഗോള ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പങ്കിടുന്നതിനുള്ള പ്രവർത്തനങ്ങൾ വികസിപ്പിക്കും
11.ഫൊക്കാന രാജ്യാന്തര പരിപാടികൾ
ഫൊക്കാനയുടെ രാജ്യാന്തര പരിപാടികൾ തുടരുകയും മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.
12.വിമൻസ് ഫോറം
ഫൊക്കാന വിമൻസ് ഫോറം വഴി സ്ത്രീകൾക്കായി നേതൃത്വ പരിപാടികൾ സംഘടിപ്പിക്കും.
13.ചാരിറ്റി സേവനങ്ങൾ
യുഎസിലും ഇന്ത്യയിലും ചാരിറ്റി സേവനങ്ങൾ നൽകും
14.കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം
കമ്മ്യൂണിറ്റിയിലെ പൊതുവായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിന് കമ്മ്യൂണിറ്റി ഇവൻ്റുകൾ സംഘടിപ്പിക്കും
ലെഗസി ടീം സ്ഥാനാർഥികൾ
പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോ. കലാ ഷാഹി, സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസോഷിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസോഷ്യേറ്റ് ട്രഷറർ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്.

ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്നവർ: ഡോ. ജേക്കബ് ഈപ്പന്‍ , അലക്സ് എബ്രഹാം
നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ: ഡോ. ഷെറിൻ സാറാ വർഗീസ്, തോമസ് നൈനാൻ, റെജി .വി. കുര്യൻ, റോണി വർഗീസ്, ഫിലിപ് പണിക്കർ, രാജു എബ്രഹാം , വർഗീസ് തോമസ് , ജോയി കുടാലി, തോമസ് നൈനാന്‍ (ന്യൂയോര്‍ക്ക്), അഖിൽ സാം വിജയ് , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസ്യ , ഗീത ജോർജ് , അഭിലാഷ് പുളിക്കത്തൊടി, ഫിലിപ്പോസ് തോമസ്, രാജേഷ് മാധവൻ നായർ, വരുൺ എസ് നായർ, ജോ മാത്യു (കാനഡ), അനീഷ് കുമാര്‍ (കാനഡ).
റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികൾ: ലിന്റോ ജോളി, റോയ് ജോർജ്, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, ആന്റോ വർക്കി, അഭിലാഷ് ജോൺ .
യൂത്ത് റെപ്രെസെന്ററ്റീവ് സ്ഥാനാർഥികൾ: ക്രിസെല്ല ലാൽ, സ്‌നേഹ തോമസ്, ആകാശ് അജീഷ് .