
ഫൊക്കാന കണ്‍വെന്‍ഷനോടനുബന്ധിച്ച് നല്‍കുന്ന പുരസ്കാരങ്ങളില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡാണ് ലോകമലയാളികൾക്ക് അഭിമാനമായ ഡോ. എം.വി.പിള്ളയ്ക്ക് സമ്മാനിക്കുന്നത്. ആറുപതിറ്റാണ്ട് നീണ്ട ആതുര രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് ഡോ.എം.വി.പിള്ളയ്ക്ക് പുരസ്കാരം നല്‍കുന്നതെന്ന് ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു. അമേരിക്കയിലെ ജഫര്‍സണ്‍ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി ക്ളിനിക്കല്‍ പ്രൊഫസറാണ് നിലവില്‍ ഡോ. എം.വി പിള്ള.
2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കുന്ന ത്രിദിന ഫൊക്കാന കൺവെൻഷനിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൊക്കാന പ്രസിഡൻറ് ഡോ: ബാബു സ്റ്റീഫൻ പറഞ്ഞു.
1966ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ എം.വി.പിള്ള ഇന്ന് ലോകത്തെ ഏറ്റവും പ്രസിദ്ധനായ കാന്‍സര്‍ രോഗ വിദഗ്ധനാണ്. അടുത്ത കാലത്ത് ലോകാരോഗ്യ സംഘടന കാന്‍സര്‍ കെയര്‍ കണ്‍സള്‍ട്ടന്റായി അദ്ദേഹത്തെ നിയമിച്ചിരുന്നു. ഇന്റര്‍നാഷണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്മെന്റ് ആന്റ് റിസര്‍ച്ചിന്റെ പ്രസിഡന്റുകൂടിയാണ് ഡോ. എം.വി.പിള്ള. ഗ്ളോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്റെ സീനിയര്‍ അഡ്വൈസര്‍, അമേരിക്കന്‍ ഏയര്‍ഫേഴ്സിലെ മെഡിക്കല്‍ കോപ്സിലെ ലെഫ്. കേണലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാഷിംഗ്ടണ്‍ ഡിസിയിലെ മാല്‍കംഗ്രോ മെഡിക്കല്‍ സെന്ററിലെ ഓങ്കോളജി തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ ക്ളീനിക്കല്‍ പ്രൊഫസര്‍ ഓഫ് മെഡിസിന്‍, ഡയറക്ടര്‍ ഓഫ് വെര്‍ജീനിയ ഓങ്കോളജി കെയര്‍ തുടങ്ങി നിരവധി മേഖലകളിലെ ക്യാന്‍സര്‍ പഠന രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകളുണ്ട്.
വിദേശത്ത് സേവനം അനുഷ്ടിക്കുമ്പോഴും കേരളവുമായി ഏറ്റവും അടുത്ത ബന്ധം അദ്ദേഹം പുലര്‍ത്തിയിരുന്നു. കേരളത്തില്‍ ക്യാന്‍സര്‍ ചികിത്സക്കായി അമേരിക്കയിലെത്തുവന്നവരുടെ അനുഗ്രഹ ഹസ്തവും ഡോ. എം.വി.പിള്ളയാണ്. കേരളത്തിലെ ആരോഗ്യരംഗത്തെ ആധുനിക പദ്ധതി തിരുവന്തപുരത്തെ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്‌ത് നടപ്പിലാക്കാൻ മുൻകൈ എടുത്തത് ഡോ: എം. വി പിള്ളയാണ് .
FOKANA life time achievement Award to Dr.M.V.Pillai