
ന്യൂയോര്‍ക്ക്: പങ്കാളിത്തവും ശ്രദ്ധേയമായ പ്രസംഗങ്ങളും മികച്ച കലാ പരിപാടികളുംകൊണ്ട് ഫൊക്കാന ന്യൂയോര്‍ക്ക് അപ്പ്‌സ്റ്റേറ്റ് റീജന്റെ (റീജന്‍ 3) പ്രവര്‍ത്തന ഉദ്ഘാടനവും കലാമേളയും വേറിട്ടതായി. സൗഹൃദകൂട്ടായ്മയുടെ ഏറ്റവും മികച്ച വേദി ഒരുക്കാന്‍ ആര്‍.വി.പി. ആന്റോ വര്‍ക്കിക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു.

ന്യൂയോര്‍ക്ക് ടൗണ്‍ ഹൈറ്റ്‌സില്‍ സെന്റ് ഗ്രീഗോറിയോസ് ചര്‍ച്ചിന്റെ മനോഹരമായ ഓഡിറ്റോറിയത്തിലായിരുന്നു ആദ്യന്തം ഹൃദ്യമായ പരിപാടി. ചെണ്ടമേളത്തോടെ അതിഥികളെ വരവേറ്റു. സാജന്‍ മാത്യു ആമുഖ പ്രസംഗം നടത്തുകയും എംസി ഷൈനി ഷാജനെ പരിചയപ്പെടുത്തുകയും ചെയ്തു. അമേരിക്കന്‍ ദേശീയഗാനം അലീന മാത്യുവും ഇന്ത്യന്‍ ദേശീയഗാനം അഖില്‍ വിജയകുമാറും ആലപിച്ചു. ഫാ. നൈനാന്‍ ടി ഈശോ അനുഗ്രഹ പ്രഭാഷണം നടത്തി.
സൗഹൃദ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്ത ആര്‍.വി.പി ആന്റോ വര്‍ക്കി, തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. റീജണല്‍ തലത്തിലെ ഭാരവാഹികളെ മത്സരമില്ലാതെ തെരെഞ്ഞെടുക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടു വെച്ചു. കലാപരിപാടികള്‍ അവതരിപ്പിക്കുന്ന ആറ് ഡാന്‍സ് സ്‌കൂളുകള്‍ക്കും ഗായകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഓഡിറ്റോറിയം നല്‍കിയ സെന്റ് ഗ്രിഗോറിയസ് ചര്‍ച്ചിനും വികാരി ഫാ. നൈനാന്‍ ടി ഈശോക്കും നന്ദി പറഞ്ഞു.

ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, റോക്ക് ലാന്‍ഡ് ലെജിസ്‌ളേറ്റര്‍ ഡോ. ആനി പോള്‍, റീജണല്‍ വൈസ് പ്രസിഡന്റ് ആന്റോ വര്‍ക്കി, ട്രഷര്‍ ജോയി ചാക്കപ്പന്‍, വിമെന്‍സ് ഫോറം ചെയര്‍ രേവതി പിള്ളൈ, അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷര്‍ അപ്പുകുട്ടന്‍ പിള്ളൈ , മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ നിലവിളക്ക് കൊളുത്തി പ്രവര്‍ത്തന ഉദ്ഘാടനം നിവഹിച്ചു.
ഒറ്റ കുടുംബം എന്ന ആശയത്തില്‍ അടിയുറച്ച് എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി ഫൊക്കാന ജൈത്രയാത്ര തുടരുന്നുവെന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണി പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 41 വര്‍ഷമായി ജനഹൃദയങ്ങളില്‍ ഫൊക്കാനക്ക് ഒരു സ്ഥാനം ഉണ്ട്. നമുക്ക് ശേഷവും അത് ഉണ്ടാവും. ഡ്രീം ടീം 22 പദ്ധതികളുമായി വന്നു. അതിന്റെ എണ്ണം കൂടുന്നു. അത് പോലെ 200 ഓളം വനിതാ ലീഡേഴ്സിന്റെ ഒരു ടീമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു കാലത്ത് യുവാക്കള്‍ വരാതിരുന്ന സ്ഥാനത്ത് ഇന്ന് 74 യൂത്ത് ലീഡേഴ്സിന്റെ ടീമാണുള്ളത്. ഫൊക്കാന മെഡിക്കല്‍ കാര്‍ഡ് രാജഗിരിക്കു പുറമെ പാല മെഡിസിറ്റി, ബീലീവേഴ്സ് ഹോസ്പിറ്റല്‍ തിരുവല്ല. എന്നിവയുമായി ധാരണയായി. രണ്ട് ഹോസ്പിറ്റല്‍ കൂടി ശ്രമിക്കുന്നു മാര്‍ത്താണ്ഡം ഹോസ്പിറ്റല്‍ തിരുവനന്തപുരം, കോഴിക്കോടുള്ള ബേബി മെമ്മോറിയല്‍. അത് ഈ ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കി താങ്ക്സ് ഗിവിംഗ് സമ്മാനം അല്ലെങ്കില്‍ ന്യൂഇയര്‍ സമ്മാനമായി തുടങ്ങണമെന്നാണ് ആഗ്രഹം.

ഫൊക്കാന മെംബേഴ്സിനായി ക്ലബ് കാര്‍ഡ് തയ്യാറാക്കുന്നുവെന്നും അത് വഴി യു.എസിലും കേരളത്തിലും കുറച്ചു ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് കംപ്യുട്ടറിലും മറ്റും നോക്കിയിരുന്നു ഒരുപാട് പേര് ഇന്‌ട്രോവേര്‍ട്ട് ആയെന്നും പലര്‍ക്കും കമ്മ്യൂണിക്കേഷന്‍ കഴിവ് ഇല്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം അതിനൊരു പരിഹാരമെന്ന നിലയില്‍ ടോസ്‌റ് മാസ്‌ടെഴ്‌സുമായി സഹകരിച്ച് ക്‌ളാസുകള്‍ ആരംഭിക്കുമെന്നും വ്യക്തമാക്കി.
ഫൊക്കാനയ്ക്ക് എതിരെ ഒരു കേസ് വന്നാലും ആര്‍ക്കെങ്കിലും എതിരെ കേസ് കൊടുക്കേണ്ടി വന്നാലും പുറകോട്ട് പോകില്ലെന്നും ഫൊക്കാനയുടെ ലീഗല്‍ ടീമിനെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ഡോ. ആനി പോളിന്റെ സന്ദേശത്തില്‍ നേട്ടങ്ങളിലേക്കുള്ള പ്രയാണത്തിന് ഫൊക്കാനക്കുള്ള കരുത്ത് എടുത്തു കാട്ടി. ഈ സംഘടനയിലൂടെയാണ് താനും രാഷ്ട്രീയ രംഗത്ത് വന്നത്. കൂടുതല്‍ പേര് അതിനായി മുന്നിട്ടിറങ്ങണം. സജിമോന്‍ ആന്റണിയും ടീമും 22 ഇന പരിപാടിയുടെ എണ്ണം കൂട്ടുന്നു എന്നത് ചാരിതാര്‍ഥ്യ ജനകമാണെന്ന് അവര്‍ പറഞ്ഞു.
ആശംസ അര്‍പ്പിച്ച മുന്‍ പ്രസിഡന്റ്‌റും ഫൊക്കാന ഇന്റര്‍നാഷണല്‍ ചെയറുമായ പോള്‍ കറുകപ്പള്ളി പോയ കാലങ്ങളും ഭാവിയുടെ പ്രതീക്ഷകളും പങ്കുവച്ചു. താന്‍ രണ്ടു തവണ പ്രസിഡന്റായപ്പോള്‍ നേരിട്ട പ്രശ്‌നങ്ങള്‍ പലര്‍ക്കും അറിയില്ല. മത്സരമാണ് ഫൊക്കാനയെ ശക്തിപ്പെടുത്തുന്നത്. കഴിഞ്ഞ തവണ മത്സരത്തിന് 68 പേര് വന്നു. എന്നും മത്സരം ഉണ്ടാവും അദ്ദേഹം സന്തോഷം പങ്കുവെച്ചു.

ആശംസ പ്രസംഗത്തില്‍ ഫിലിപ്പോസ് ഫിലിപ്പ് (ദേശീയ നിയമകാര്യ അധ്യക്ഷന്‍) റീജണല്‍ സമ്മേളനം ഇത്ര വിപുലമായി നടത്തുന്നത് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി. അതിനു ഭാരവാഹികളെ അഭിനന്ദിക്കുകയും ചെയ്തു. അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി ഫൊക്കാന എക്കാലത്തും മുന്‍ നിരയില്‍ ഉണ്ടാവും. വയനാട് ഉരുള്‍പൊട്ടല്‍ സമയത്തും കുവൈത്തിലെ തീപിടിത്തത്തിലും ഫൊക്കാന സഹായവുമായി എത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോയ് ചാക്കപ്പന്‍ (ഫൊക്കാന ട്രഷറര്‍), അപ്പുക്കുട്ടന്‍ പിള്ള (അഡ്. അസോ. സെക്രട്ടറി), രേവതി പിള്ള (വിമന്‍സ് ഫോറം ചെയര്‍), ജോയ് ഇട്ടന്‍, (ഫൊക്കാന കേരള കണ്‍വന്‍ഷന്‍ ചെയര്‍), ഫൊക്കാനയുടെ പ്രഥമ ട്രഷറര്‍ തോമസ് തോമസ്, മുന്‍ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, മത്തായി ചാക്കോ,ജോമോന്‍ വര്‍ഗീസ്, സജി പോത്തന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അലക്‌സ് എബ്രഹാം , സുനില്‍ സാക്ക് , മേരി ഫിലിപ്പ് , മേരിക്കുട്ടി മൈക്കള്‍ , കോശി കുരുവിള , ദേവസി പാലാട്ടി, ഷെവലിയാര്‍ ജോര്‍ജ് ഇട്ടന്‍ പടിയത്ത്, വിമെന്‍സ് ഫോറം സെക്രട്ടറി സുധി ബാബു , വിമെന്‍സ് ഫോറം വൈസ് ചെയര്‍ സരൂപാ അനില്‍, ശോശാമ്മ ആന്‍ഡ്രൂസ് , ഉഷ ചാക്കോ , ഉഷ ജോര്‍ജ്, കെ . കെ .ജോണ്‍സണ്‍ , വര്‍ഗീസ് ഉലഹന്നാന്‍ , ഫ്രാന്‍സിസ് കരക്കാട്ട് , ഷീല ജോസഫ്, നിരീഷ് ഉമ്മന്‍ തുടങ്ങി നിരവധി ഫൊക്കാന നേതാക്കള്‍ പങ്കെടുത്തു.
റീജണല്‍ ഭാരവാഹികള്‍ ആയ ഷൈമി ജേക്കബ് ,ലിജോ ജോണ്‍ ,സുനില്‍ എണ്ണശേരില്‍, എബ്രഹാം കൈപ്പള്ളില്‍ , ഇട്ടൂപ് ദേവസ്യ , ജെയിംസ് ഇളംപുരയിടത്തില്‍ , ജിജി ടോം , മാത്യു ജോസഫ് , ജോര്‍ജ് കുഴിയാഞ്ഞാല്‍ , റോയി ആന്റണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അഭിലാഷ് പുളിക്കത്തൊടി (റീജിയണല്‍ സെക്രട്ടറി) നന്ദി പറഞ്ഞു.
ജാനിയ പീറ്റര്‍, ബില്‍ജിന്‍ വര്‍ഗീസ്, കാനഡയില്‍ നിന്ന് എത്തിയ പ്രമുഖ ഗായകന്‍ അഖില്‍ വിജയകുമാര്‍ , ശബരി നാഥ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്; രാധിക ബഹലിന്റെ വിദ്യാര്‍ത്ഥികള്‍; നാട്യമുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സ്; സാത്വിക ഡാന്‍സ് അക്കാദമി; GLIMMR ഇവന്റdസ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്, NJ ടീം എന്നിവര്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചു. അശ്വതി കൃഷ്ണകുമാറിന്റെ മോഹിനിയാട്ടവും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.









