രാഹുൽ ഗാന്ധിയെ കേരള കൺവെൻഷനിലേക്ക് ക്ഷണിച്ച് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി

വാഷിങ്ടൺ ഡി സി: ഫൊക്കാനാ പ്രസിഡൻ്റ് സജിമോൻ ആൻ്റണി, ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. മറ്റു തടസ്സങ്ങളില്ലെങ്കിൽ, ഫൊക്കാനാ കേരളാ കൺവെൻഷനിൽ പങ്കെടുക്കുന്നത് പരിഗണിക്കാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായും തുടർ കാര്യങ്ങൾക്ക് തൻ്റെ സെക്രട്ടറിയുമായുള്ള കത്തിടപാടുകൾ തുടരണമെന്ന് നിർദേശിച്ചതായും സജി മോൻ ആൻ്റണി പറഞ്ഞു.

സെപ്റ്റംബർ 9 ന്, വെർജീനിയാ ഹയറ്റ് റീജൻസി ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഫൊക്കാനാ വൈസ് പ്രസിഡൻ്റ് വിപിൻ രാജ്, ലീല മാരേട്ട് എന്നിവർ  സജിമോൻ ആന്റണിക്ക് ഒപ്പമുണ്ടായിരുന്നു. 2025 ഓഗസ്റ്റ് ആദ്യ ആഴ്ച്ചയിൽ നടക്കാനിരിക്കുന്ന ഫൊക്കാനാ കേരളാ കൺവെൻഷനിലേക്കാണ് രാഹുലിനെ ക്ഷണിച്ചത്.

ഫൊക്കാനയുടെ 2025  കേരളാ കൺവെൻഷനിൽ അമേരിക്കയിലും കാനഡയിലും നിന്നുമായി 200 ഓളം കുടുംബങ്ങൾ പങ്കെടുക്കും. രണ്ടു ദിവസത്തെ വിപുലമായ കൺവെൻഷൻ ആണ് പ്ലാൻ ചെയ്യുന്നത്. 

Also Read

More Stories from this section

family-dental
witywide