ഫൊക്കാനായിലെ തർക്കങ്ങൾക്ക് വിരാമം; സജി പോത്തൻ, ട്രസ്റ്റീ ബോർഡ് ചെയർമാൻ, ഡോ . ബാബു സ്റ്റീഫൻ പ്രസിഡന്റ്

ന്യൂയോർക്: ഫൊക്കാനയിലെ പടലപ്പിണക്കങ്ങൾ  അവസാനിപ്പിക്കാനായി ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫനും, ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തനും നടത്തിയ ശ്രമങ്ങളുടെ ഫലമായി വിഭാഗീയത പൂർണ്ണമായി അവസാനിപ്പിക്കുകയും   ഐക്യത്തോടെ ഒരുമിച്ചു പ്രവർത്തിക്കാനും ഇന്നലെ കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയു ടെയും ട്രസ്‌ടീ ബോർഡിന്റെയും സംയുക്ത മീറ്റിങ്ങിൽ  തീരുമാനാമായി. ഈ ധാരണ അനുസരിച്ചു ട്രസ്റ്റീ ബോർഡ് അംഗങ്ങൾ ആയ  രണ്ടുപേർ രാജിവക്കുകയും ആ വരുന്ന ഒഴിവിലേക്ക് രണ്ട്‌ പേരെ  നിയമിക്കാനും ഫൊക്കാന ദേശീയ കമ്മിറ്റിയിലേക്ക് വിഘടിച്ചു നിന്നവരിൽ നിന്നും നാല് പേരെ കൂടി ഉൾപ്പെടുത്താനും തീരുമാനമായി.

ട്രസ്റ്റി ബോർഡ് തീരുമാന പ്രകാരം ഡോ. ബാബു സ്റ്റീഫൻ, പോൾ സജി പോത്തൻ, ഡോ. കല ഷഹി, പോൾ കറുകപ്പള്ളിൽ, ഏബ്രഹാം ഈപ്പൻ, ഫിലിപ്പോസ് ഫിലിപ്പ്, സണ്ണി മറ്റമന  എന്നിവർ  നടത്തിയ ഐക്യ ചർച്ചകളുടെ ഭാഗമായെടുത്ത തീരുമാനപ്രകാരമാണ് ഐക്യത്തിത്തിന്റെ പുതിയ ഫോർമുല ഉരുത്തിരിഞ്ഞത്. ഈ തീരുമാനപ്രകാരം എതിർ കക്ഷികൾ  തന്റെ കൈവശമുള്ള ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ  നോർത്ത് അമേരിക്കയുടെ രജിസ്ട്രേഷനും ലോഗോയും  പ്രസിഡന്റിനും ട്രസ്റ്റീ ബോർഡിനും കൈമാറുകയും രാജി സന്നദ്ധത അറിയിച്ചുള്ളവർ  രാജി സമർപ്പിക്കുകയും ചെയ്താൽ മാത്രമേ മുകളിൽ പറഞ്ഞ ഐക്യ  ഫോർമുല  പ്രാബല്യത്തിലാവുകയുള്ളൂ.  

ട്രസ്റ്റീ ബോർഡിലെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെയും എല്ലാവരും സന്നിഹിതായിരുന്ന മീറ്റിങ്ങിൽ ആണ് ഈ തീരുമാനം എടുത്തത്, അത് ഏവരും അംഗീകരിക്കുകയും ചെയ്‌തു.