കരുത്തറിയിച്ച് വാഷിംഗ്ടണ്‍ ഡി.സി.യില്‍ ഫൊക്കാനയുടെ ലെഗസി ടീം സംഗമം

വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണ്‍ ഡി.സി.യില്‍ ഫൊക്കാനയുടെ ലെഗസി ടീം, നൂറു കണക്കിനു ഡെലിഗേറ്റ്‌സ്‌ന്റെ സാന്നിധ്യത്തില്‍ സംഗമം നടത്തി. മറ്റു പല പരിപാടികള്‍ ഉണ്ടായിട്ടും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് മുന്‍കൈയ്യെടുത്ത് എത്തിയവരോട് ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വനിതാ ഫോറം ചെയര്‍പേഴ്സണും, ഫൊക്കാനയുടെ ആദ്യ വനിതാ ജനറല്‍ സെക്രട്ടറിയുമായ ഡോ. കലാ ഷഹി നന്ദി പറഞ്ഞു.

ഏകദേശം അര നൂറ്റാണ്ടു കാലത്തെ പ്രവര്‍ത്തന പാരമ്പര്യം തുടരാനും മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനുമാണ് ഫൊക്കാന നേതൃത്വം ശ്രമിക്കേണ്ടതെന്ന് ഫൊക്കാന 2024 -’26 പ്രവര്‍ത്തന വര്‍ഷങ്ങളിലേക്ക് ടീം ലെഗസി പാനലില്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ഡോ. കലാ ഷഹി അഭിപ്രായപ്പെട്ടു. ജൂലൈ 18,19,20 തീയതികളില്‍ വാഷിംഗ്ടണ്‍ ഡി. സി. യില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി ടീം ലെഗസി സംഘടിപ്പിച്ച വാഷിംഗ്ടണ്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. കല. ഇതിനകം തന്നെ വിവിധ കലാസാംസ്‌കാരിക രംഗങ്ങളില്‍ സംഘടനാ പാടവം തെളിയിച്ച വ്യക്തിയാണവര്‍.

സംഘടനയില്‍ അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് സംഘടനയുടെ ജനാധിപത്യ സ്വഭാവത്തെ വ്യക്തമാക്കുന്നു. അതേസമയം, അംഗങ്ങളെ സമവായത്തിലൂടെ ഒരുമിച്ചു ചേര്‍ത്ത് നയിക്കുകയാണ് നല്ല നേതാവ് ചെയ്യേണ്ടതന്നും ഡോ. ബാബു സ്റ്റീഫന്റെ സാരഥ്യം അതാണ് തെളിയിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ചിക്കാഗോയില്‍ നടന്ന രണ്ടാമത് ഫൊക്കാന കണ്‍വെന്‍ഷന്‍ (1988) മുതല്‍ ഫൊക്കാനയുമായി അടുത്തു പ്രവര്‍ത്തിക്കുന്ന ജോര്‍ജ് പണിക്കര്‍ ആണ് ലെഗസി ടീമിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി. 2022-24 ഭരണസമിതിയില്‍ അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ ആയ ജോര്‍ജ് പണിക്കര്‍ ഇല്ലിനോയി മലയാളി അസോസിയേഷന്റെ (I-M-A) മുന്‍ പ്രസിഡന്റും ദേശീയതലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയന്‍ നേതാവുമാണ്.

ഏറെയും പുതുമുഖങ്ങളും പ്രൊഫഷണലുകളും യുവജനങ്ങളുമടങ്ങിയ വ്യത്യസ്തമായ പാനലിനെയാണ് ലെഗസി ടീം മുന്നോട്ടു വക്കുന്നത്. അവരവരുടെ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗത്ഭരാണ് പാനലില്‍ മത്സരിക്കുന്ന ഓരോരുത്തരും. കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സംഘടനയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഈ പാനലിന് കഴിയും എന്ന് ട്രഷറര്‍ സ്ഥാനാര്‍ഥിയായ രാജന്‍ സാമുവല്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സ്ഥാനാര്‍ഥികളായ ഷാജു സാം (എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ), റോയ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ബിജു തൂമ്പില്‍ (അസ്സോസിയേറ്റ് സെക്രട്ടറി), സന്തോഷ് ഐപ്പ് (അസ്സോസിയേറ്റ് ട്രഷറര്‍), ഡോ. അജു ഉമ്മന്‍ (അസോസിയേറ്റ് സെക്രട്ടറി), ദേവസ്സി പാലാട്ടി (അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍), നിഷ എറിക് (വിമന്‍സ് ഫോറം ചെയര്‍) എന്നിവര്‍ ടീം ലെഗസി മുന്നോട്ടുവയ്ക്കുന്ന പ്രവത്തന പദ്ധതികളായ ഫൊക്കാന ഹെല്‍പ്പ് ലൈന്‍, സംരംഭകത്വം, ഫൊക്കാന യുവജനോത്സവം, യൂത്ത് കണ്‍വെന്‍ഷന്‍, കായിക പരിപാടികള്‍, അമേരിക്കന്‍ മലയാളി യുവജനതയെ മുഖ്യധാരാ രാഷ്രീയവുമായി ബന്ധപ്പെടുത്താനുള്ള പദ്ധതികള്‍, നൈപുണ്യ വികസനം, സ്‌കോളര്‍ഷിപ്പുകള്‍, അവാര്‍ഡ്, സാംസ്‌കാരിക ടൂറിസം, രാജ്യാന്തര പരിപാടികള്‍, വിമന്‍സ് ഫോറം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെപ്പറ്റി വിശദീകരിച്ചു.

റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ അഭിലാഷ് ജോണ്‍, പ്രിന്‍സണ്‍ പെരേപ്പാടന്‍ , ഫാന്‍സിമോള്‍ പള്ളത്തുമഠം, റോയ് ജോര്‍ജ്, റെജി വര്‍ഗീസ്, ലിന്റോ ജോളി, ആന്റോ വര്‍ക്കി, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍, അലക്‌സ് എബ്രഹാം, സുധാ കര്‍ത്താ, നാഷണല്‍ കമ്മറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോമോന്‍ ജോസഫ്, സണ്ണി പണിക്കര്‍, റെജി കുര്യന്‍, തോമസ് നൈനാന്‍, വര്‍ഗീസ് തോമസ്, അഖില്‍ വിജയ്, ജയ്‌സണ്‍ ദേവസ്യ, ഗീതാ ജോര്‍ജ്, അഭിലാഷ് പുളിക്കത്തൊടി, അനീഷ് കുമാര്‍, രാജേഷ് മാധവന്‍ നായര്‍, റോമി ചെറിയാന്‍, അലക്‌സ് തോമസ്, ഷേമി ജേക്കബ്, റോബര്‍ട്ട് ജോണ്‍ അരീച്ചിറ , റെജി വര്‍ഗീസ്, തോമസ് നൈനാന്‍, റോണി വര്‍ഗീസ്, ജോയ് കുടാലി, നീന ഈപ്പന്‍, യുവജനപ്രതിനിധികളായ വരുണ്‍ നായര്‍, സ്‌നേഹ തോമസ്, ആകാശ് അജീഷ്, ഡോ. ക്രിസലാ ലാല്‍, മിഷാല്‍ ആന്‍ ഡാനിയേല്‍ എന്നിവരാണ് ടീം ലെഗസിയുടെ മറ്റു മത്സരാത്ഥികള്‍.

ജോസഫ് കുരിയപ്പുറം, സണ്ണി ജോസഫ്, ഷെല്ലി പ്രഭാകരന്‍, എന്നിവര്‍ ടീം ലെഗസിക്ക് ആശംസകള്‍ നേര്‍ന്നു.

കേരളാ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണില്‍ നിന്നും സുഷമാ പ്രവീണ്‍, പ്രീതി സുധ, മനോജ് ശ്രീനിലയം, ജിജു നായര്‍, പെന്‍സ് ജേക്കബ്, ദിലീപ് കുമാര്‍ കേരളാ കള്‍ച്ചറല്‍ സൊസൈറ്റിയില്‍ നിന്നും ബീന ടോമി, സുരേഷ് നായര്‍, കൈരളി ബാള്‍ട്ടിമോറില്‍ നിന്നും പ്രെസിഡന്റുമാറ്റായ വിജോയ് പട്ടംമാടി, ജിജോ ആലപ്പാട്ട്, സാജു മാര്‍ക്കോസ്, ജോയ് പാരിക്കപ്പള്ളി, ജോസ് പറനിലം, ജോയ് കുടാലി എന്നിവരും സന്നിഹിതരായിരുന്നു.

അലക്‌സ് തോമസ് ചടങ്ങിന് എം.സി ആയിരുന്നു.

വാര്‍ത്ത: ജോര്‍ജ് പണിക്കര്‍, ചിക്കാഗോ