ഫൊക്കാനയുടെ യുവ നേതാവ് ജീമോൻ വർഗീസ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക്: സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ  നാഷണൽ  കമ്മിറ്റിയിലേക്ക് ഫൊക്കാനയുടെ ന്യൂ യോർക്ക് റീജണൽ സെക്രട്ടറി ജീമോൻ വർഗീസ് മത്സരിക്കുന്നു.  ഹഡ്സൺ വാലി മലയാളീ അസോസിയെഷന്റെ സജീവ പ്രവർത്തകനാണ് അദ്ദേഹം. ഫൊക്കാനയുടെ  വിവിധ  കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുമായിരുന്നു.

യൂത്ത് ഫാമിലി കോൺഫറൻസിന്റെ ട്രഷർ ആയി പ്രവർത്തിച്ചിട്ടുള്ള ജീമോൻ ഫാമിലി യൂത്ത് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡിയോസിസിന്റെ ട്രഷർ ആയി മൂന്ന് വർഷം പ്രവർത്തിച്ചു. സ്റ്റെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് ചർച്ച് സഫണിന്റെ ട്രഷർ ആയി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴത്തെ ബോർഡ് ഓഫ് ട്രസ്റ്റീ മെംബേർ ആയും പ്രവർത്തിക്കുന്നു. ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസ്  ഓഫ് റോക്‌ലൻഡിന്റെ സെക്രട്ടറി ആയും പ്രവർത്തിച്ചുവരുന്നു.

ന്യൂ യോർക്ക്, ന്യൂ ജേഴ്സി മേഖലയിൽ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തിൽ ജീമോൻ വർഗീസിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചു. കൂടാതെ  സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോയി ചക്കപ്പൻ, എക്സി . പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ്,  വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്ക, അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി  രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ, രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ, ഷിബു എബ്രഹാം സാമുവേൽ, ഗ്രേസ് ജോസഫ്, അരുൺ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ, സിജു സെബാസ്റ്റ്യൻ, ജോർജി വർഗീസ്, സുദീപ് നായർ, സോമൻ സക്കറിയ, ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ്, ജെയിൻ തെരേസ, ഹണി ജോസഫ് റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി, കോശി കുരുവിള, ഷാജി  സാമുവേൽ, ധീരജ് പ്രസാദ്, ജോസി കാരക്കാട്, ലാജി തോമസ്, ആന്റോ വർക്കി ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ, ബിജു ജോൺ എന്നിവർ ജീമോൻ വർഗീസിന്   വിജയാശംസകൾ നേർന്നു.

More Stories from this section

family-dental
witywide