ഫോമ നടത്തിയ ചെറുകഥാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

കഴിഞ്ഞ ജൂലൈ മാസത്തില്‍ അമേരിക്കയിലുടനീളമുള്ള മലയാളികള്‍ക്കു വേണ്ടി ഫോമാ സബ് കമ്മറ്റിയായ” Language and Education ‘ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

ഒന്നാം സ്ഥാനം ഡോ. മധുസൂദനന്‍ നമ്പ്യാരുടെ ‘തിരികെ’ യ്ക്ക് ലഭിച്ചു. രണ്ടാം സ്ഥാനത്തിന് അര്‍ഹമായത് മഞ്ജു വര്‍ഗ്ഗീസിന്റെ ”പരുന്ത് ‘ എന്ന ചെറുകഥയാണ്.

പ്രതീക്ഷച്ചതിലധികം കഥകള്‍ മത്സരത്തിലേക്ക് ലഭിക്കുകയും അവയില്‍ നിന്നും മത്സരത്തിനനുയോജ്യമായ ഏതാനും കഥകള്‍ തിരഞ്ഞെടുക്കുകയുമായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

വിജയികള്‍ക്കുള്ള സമ്മാനം ഓഗസ്റ്റ് 8,9,10,11 തീയതികളില്‍ പുന്റക്കാനയില്‍ നടത്തുന്ന ഫോമാ കണ്‍വന്‍ഷനില്‍ വെച്ച് നല്‍കുന്നതായിരിക്കും. വിജയികളായവര്‍ക്ക് ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സബ് കമ്മറ്റി അംഗങ്ങളും അനുമോദനങ്ങള്‍ രേഖപ്പെടുത്തി.

വാര്‍ത്ത: ഓജസ് ജോണ്‍ (ഫോമാ ജനറല്‍ സെക്രട്ടറി)

More Stories from this section

family-dental
witywide