
ന്യൂസ് ഡസ്ക്, എൻആർഐ റിപ്പോർട്ടർ
ചിക്കാഗോ:അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ഫോമ സെന്‍ട്രല്‍ റീജിയൺ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ ദിന ആഘോഷവും ഫാഷന്‍ ഷോയും അതിഗംഭീരമായി. ഫോമ നാഷണല്‍ കണ്‍വെന്‍ഷന് മുന്നോടിയായി ചിക്കാഗോയില്‍ സംഘടിപ്പിച്ച കിക്കോഫിനൊപ്പമായിരുന്നു വനിതാ ദിനാഘോഷവും ഫാമിലി മീറ്റും ഫാഷന്‍ ഷോയും.

ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ട് എന്ന പഴമൊഴി പോലെ തന്നെ വിജയിയായ, സന്തോഷവതിയായ, ആത്മവിശ്വാസമുള്ള ഏതൊരു സ്ത്രീയുടെ പിന്നിലും ഒരു നല്ല കുടുംബവും നല്ല പുരുഷനുമുണ്ടായിരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച റീജിയണ്‍ വുമണ്‍സ് ഫോറം ചെയര്‍ ആഷാ മാത്യു പറഞ്ഞു. വുമണ്‍സ് ഫോം ഭാരവാഹികളായ ജൂബി വള്ളിക്കളം, ശ്രീജ നിഷാന്ത്, ഡോ. റോസ് വടകര, ലിസി ഇണ്ടിക്കുഴി, ജിനു ടോം, ലിന്‍ഡ ജോളിസ്, ജോളി തരിയത്ത്, ഡയാന സ്കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വനിത ദിനത്തെ ആഘോഷമാക്കിയ പരിപാടികള്‍ നടന്നത്.


സൗന്ദര്യത്തിന്റെ വ്യത്യസ്ഥ തലങ്ങലും ഡിസൈനിംഗ് മികവും ചാലിച്ച വ്യതിരിക്തമായ അനുഭവമായിരുന്നു ഫാഷന്‍ ഷോ. മികച്ച ഫാഷൻ ഷോകളോട് പോലും കിടപിടിക്കും രീതിയിലായിരുന്നു വസ്ത്രാലങ്കാര രീതികൾ. വ്യത്യസ്ത പ്രായങ്ങളിലുള്ള സ്ത്രീകൾ ഭാരതീയവും – പാശ്ചാത്യവുമായ സംസ്കാരങ്ങളുടെ ചരിത്രവും പാരമ്പര്യവും ഉൾക്കൊള്ളുന്ന വസ്ത്രങ്ങളാൽ റാംപിനെ വർണാഭവും മികവുറ്റതുമാക്കി. കുട്ടികളും കൗമാരക്കാരും യുവാക്കളുമൊക്കെ വസ്ത്രവിസ്മയം തന്നെ തീര്‍ത്തു.

ഇൻഡോ – വെസ്റ്റേൺ ഫ്യൂഷനും അമേരിക്കൻ സ്റ്റൈൽ വസ്ത്രങ്ങളും വേദിയെ മാസ്മരികമാക്കി എന്നുതന്നെ പറയാം. ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളുടെ വലിയ ശ്രേണിയുമായി മുതിർന്ന വനിതകൾ റാംപിൽ ആത്മവിശ്വാസത്തോടെ നടന്നു വന്ന കാഴ്ച ഏതൊരു ഇന്ത്യക്കാരനേയും സന്തോഷിപ്പിക്കുന്നതായിരുന്നു. ഭാരതത്തിന്റെ ചരിത്രവുമായി ഇഴ ചേർത്തു വയ്ക്കാവുന്ന രീതിയിൽ ഗുജറാത്തി, പഞ്ചാബി , മുഗൾ, മറാത്ത, ബംഗാളി സംസ്കാരങ്ങളെ ഓർമിപ്പിക്കും വിധമുള്ള വസ്ത്രധാരണ രീതികൾ ഷോയിൽ ഉണ്ടായിരുന്നു.

സാരി എന്ന ഇന്ത്യൻ വസ്ത്രം എത്ര മികച്ച ഫാഷൻ സ്റ്റേറ്റ്മെന്റാണ് എന്ന് തെളിയിക്കുന്നതായിരുന്നു സൗന്ദര്യക്കാഴ്ചകള്‍. വിവിധ തരത്തിലുള്ള ഗൗണുകളും ട്രൗസേഴ്സും വളരെ ബോൾഡായ വെസ്റ്റേൺ വസ്ത്രങ്ങളും ഷോയെ പല സംസ്കാരങ്ങളുടെ സംഗമ വേദിയാക്കി. മികച്ച കേശാലങ്കാരങ്ങളും മിനിമൽ അക്സസറീസും ഷോയെ മികച്ചനിലയിലേക്ക് എത്തിച്ചു. സ്ത്രീയുടെ സ്വത്വത്തെ സ്വാതന്ത്ര്യത്തോടെ പ്രകടിപ്പിക്കാനും ആത്മവിശ്വാസത്തോടെ ലോകത്തെ അഭിമുഖീകരിക്കുവാനും വനിതാ ദിന ആഘോഷങ്ങളും അതോട് അനുബന്ധിച്ചുള്ള പരിപാടികളും ഏറെ സഹായിക്കുമെന്നത് തീർച്ച.
ആഷാ മാത്യുവിനൊപ്പം വുമണ്‍സ് ഫോം ഭാരവാഹികളായ ജൂബി വള്ളിക്കളം, ശ്രീജ നിഷാന്ത്, ഡോ. റോസ് വടകര, ലിസി ഇണ്ടിക്കുഴി, ജിനു ടോം, ലിന്‍ഡ ജോളിസ്, ജോളി തരിയത്ത്, ഡയാന സ്കറിയ എന്നിവരും വനിതാ ദിനാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫോമ നാഷണല്‍ ഭാരവാഹികളാകാന്‍ മത്സരിക്കുന്ന വിവിധ പാനലുകളിലെ സ്ഥാനാര്‍ത്ഥികളുടെ മീറ്റ് ദ കാന്റിഡേറ്റ് പരിപാടിയും നടന്നു.
ഫോമ നാഷണല്‍ ട്രഷറര്‍ ബിജു തോണിക്കടവില്‍, നാഷണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഫാ. സിജു മുടക്കോടിയില്‍, ജഡ്ജി ഐറിസ് മാര്‍ട്ടിണസ്, ഫോമ സെന്‍ട്രല്‍ റീജിയണ്‍ വൈസ് ചെയര്‍ സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, സിബു കുളങ്ങര, പീറ്റര്‍ കുളങ്ങര, ബിജി എടാട്ട് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഡോ. സാല്‍ബി പോള്‍ സ്വാഗതം പറഞ്ഞു. ജോഷി വള്ളിക്കളം എം.സിയായിരുന്നു.
FOMA women’s day celebrations and Fashion show