
ചിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്റെ നേതൃത്വത്തില്‍ 2024-26 കാലഘട്ടത്തിലേക്ക് ഭരണ നേതൃത്വത്തിലേക്ക് വരുന്നതിനായി ഇന്നുവരെ മുന്നോട്ടുവന്നിട്ടുള്ള സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി മീറ്റ് ദി ക്യാന്‍ഡിഡേറ്റ് നടത്തുന്നു.
പുതിയ ഭരണ നേതൃത്വത്തിലേക്ക് ഇന്നുവരെ പ്രഖ്യാപിച്ചിട്ടുള്ള സ്ഥാനാര്‍ഥികളെയെല്ലാം അണിനിരത്തിക്കൊണ്ട് അവര്‍ക്കുള്ള കാര്യങ്ങള്‍ വളരെ ചുരുക്കമായി പറയുന്നതിനും അസോസിയേഷന്‍ പ്രതിനിധികളെ നേരില്‍ കാണുന്നതിനും പരിചയപ്പെടുന്നതിനും ഉള്ള ഒരു സുവര്‍ണാവസരമാണിത്.
സെന്‍ട്രല്‍ റീഡിയന്റെ നേതൃത്വത്തില്‍ ഫാമിലി ഫെസ്റ്റ്, വനിതാദിനം, നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് എ്‌നീ പരിപാടികള്‍ക്കിടയില്‍ വളരെ സമയബന്ധിതമായി നടത്തുന്ന ഒരു പരിപാടിയാണ് മീറ്റ് ദി ക്യാന്‍ഡിഡേറ്റ്.
സ്ഥാനാര്‍ത്ഥികളായി പാനലായും സ്വതന്ത്രരായും മത്സരിക്കുന്നവരുടെ ലിസ്റ്റ്:
തോമസ് ടി ഉമ്മന്‍- പ്രസിഡന്റ്, സാമുവല്‍ മത്തായി- ജനറല്‍ സെക്രട്ടറി, ബിജു ശ്രീധരന്‍- ട്രഷറര്‍, സണ്ണി കല്ലൂപ്പാറ- വൈസ് പ്രസിഡന്റ്, ഡോ. പ്രിന്‍സ് നെഞ്ചിക്കാട്ട്- ജോയിന്റ് സെക്രട്ടറി, അമ്പിളി സജിമോന്‍- ജോയിന്റ് ട്രഷറര്‍ ഒരു പാനലായും, ബേബി മണക്കുന്നേല്‍- പ്രസിഡന്റ്, ബൈജു വര്‍ഗീസ്- ജനറല്‍ സെക്രട്ടറി, സിജില്‍ പാലക്കലോടി- ട്രഷറര്‍, ഷാലൂ പുന്നൂസ്- വൈസ് പ്രസിഡന്റ്, പോള്‍ പി ജോസ്- ജോയിന്റ് സെക്രട്ടറി, അനുപമ കൃഷ്ണന്‍- ജോയിന്റ് ട്രഷറര്‍ രണ്ടാമത്തെ പാനലായും, സ്വതന്ത്രനായി ഡോ. മധു നമ്പ്യാര്‍- ജനറല്‍ സെക്രട്ടറിയായും ആണ് മത്സരിക്കുന്നത്.
എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കഴിവതും ഡെലിഗേറ്റുകളെ പരിചയപ്പെടുന്നതിനും അവരുടെ കാര്യങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള അവസരമാണ് ഇത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റ്റോമി എടത്തില്‍(RVP)- 8474146757, ജോഷി വള്ളിക്കളം(സെക്രട്ടറി)- 3126856749















