ഫോമ തിരഞ്ഞെടുപ്പ്: ഡാളസ് മലയാളി അസോസിയേഷന്റെ പിന്തുണ ബേബി മണക്കുന്നേല്‍ ടീമിന്

ഡാലസ്: ഓഗസ്റ്റ് 8 മുതല്‍ 11 വരെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റക്കാനയിൽ വച്ചു നടക്കുന്ന ഫോമയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള നേതൃത്വ തിരഞ്ഞെടുപ്പില്‍ ടെക്സസില്‍ നിന്നും ഫോമ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബേബി മണക്കുന്നേലിനും അദ്ദേഹത്തിന്റെ ടീമിനും ഡാളസ് മലയാളി അസോസിയേഷന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

ന്യൂയോര്‍ക്ക്, ചിക്കാഗോ, കാലിഫോര്‍ണിയ ടെക്സാസ് തുടങ്ങിയ റീജനുകളിലെ വിവിധ അസോസിയേഷനുകളുടെ സഹകരണവും പിന്തുണയും നേടിയ ബേബി മണക്കേുന്നേല്‍ കഴിഞ്ഞ നാലു ദശകങ്ങളായി അമേരിക്കന്‍ സാമൂഹിക-സാംസ്ക്കാരിക-ജീവകാരുണ്യ രംഗത്ത് നിറസാന്നിദ്ധ്യമായ പ്രമുഖ വ്യക്തിത്വമാണ്.

അമേരിക്കന്‍ മലയാളികള്‍ക്കായി റിട്ടയര്‍മെന്റ് ഹോമുകള്‍, മെഡിക്കല്‍ സഹായപദ്ധതികള്‍, സാംസ്ക്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ സ്വപ്നപദ്ധതികളുടെ ഭാഗമാണ്. ചടങ്ങില്‍ ഫോമ സ്ഥാപക പ്രസിന്റ് ശശിധരന്‍ നായര്‍, സ്ഥാപക ട്രഷറര്‍ എന്‍.കെ. മാത്യു, മാത്യൂ മുണ്ടയ്ക്കല്‍, സൈമണ്‍ നേര്‍ക്കാഴച, രാജന്‍ യോഹന്നാന്‍, ജിജു കുളങ്ങര, ഡാലസ് മലയാളി അസോസിയഷന്‍ ഡയറക്ടര്‍ ഡെക്സ്റ്റര്‍ ഫെരേര, തുടങ്ങിയവര്‍ സംസാരിച്ചു.

More Stories from this section

family-dental
witywide