
ന്യൂസ് ഡെസ്ക് എൻആർഐ റിപ്പോർട്ടർ
ഫോമാ ജൂനിയേഴ്സ് അഫയേഴ്സ് 2023-24ന്റെ ഭാഗമായി എലോക്വന്‍സ്-2024 എന്ന പേരില്‍ കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വ്യത്യസ്ത പ്രായക്കാര്‍ക്കായി രണ്ട് ആകര്‍ഷകമായ മത്സരങ്ങളാണ് ഫോമാ ജൂനിയേഴ്സ് അഫയേഴ്സ് അവതരിപ്പിക്കുന്നത്.
8 മുതല്‍ 12 വരെയുള്ള ഗ്രേഡുകാര്‍ക്കായി ‘എലോക്വന്‍സ്-2024 പ്രസംഗ മത്സരവും 5 മുതല്‍ 7 വരെയുള്ള ഗ്രേഡുകാര്‍ക്കായി ടഗ് ഓഫ് വേഡ്സ് ചലഞ്ചുമാണ് നടത്തപ്പെടുന്നത്. പ്രസംഗ മത്സരത്തിന്റെ പ്രാഥമിക റൗണ്ട് ഏപ്രില്‍ 13നും ടഗ് ഓഫ് വേഡ്സ് ചലഞ്ചിന്റേത് ഏപ്രില്‍ 12നും നടത്തും.

പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിങ്ങളുടെ ചിന്തകളും ആശയങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാനുള്ള അവസരമാണ് പ്രസംഗ മത്സരം നല്‍കുന്നത്. ഇത് വാക്ചാതുര്യത്താല് ഹൃദയങ്ങളെയും മനസ്സുകളെയും ആകര്‍ഷിക്കാനും സ്റ്റേജില്‍ തിളങ്ങാനുള്ള അവസരവും കുട്ടികള്‍ക്ക് നല്കുന്നു.
ആവേശകരമായ ടഗ് ഓഫ് വേഡ്സ് ചലഞ്ചാകട്ടെ, വാക്കുകള്‍ ഉപയോഗിച്ച് കുട്ടികളുടെ ശക്തിയും ടീം വര്‍ക്കും പരീക്ഷിക്കാനും പദാവലിയുടെയും വാക്കുകളുടെയും രസകരവും ആവേശകരവുമായ മത്സരത്തിനും വേദി ഒരുക്കുന്നു.
രണ്ട് ഇവന്റുകളുടെയും രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. ഇവന്റിലേക്കുള്ള യോഗ്യതയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും രജിസ്ട്രേഷന് ഫോമും ചുവടെ: https://docs.google.com/forms/d/e/1FAIpQLScFI-Xz7NH_1ujIRa5AX4qGwycFN_P9zH4ccSCoyO-4M79LWg/viewform?usp=sharing
കൂടുതല്‍ വിവരങ്ങള്‍ക്ക്: 312 685 5829, 551 221 1746, 813 263 3239, 408 438 5845, 352 999 7099