മദ്യപിച്ചെത്തി ഔഡി കാർ ഓടിച്ച് അപകടം: സ്വിഗിയിലെ ഫൂഡ് ഡെലിവറി ബോയ് കൊല്ലപ്പെട്ടു

ആഡംബര കാർ ഇടിച്ച് ഫൂഡ് ഡെലിവറി ബോയ് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ പൂനെയിലാണ് സംഭവം. കാർ ഓടിച്ചിരുന്ന വ്യക്തി മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സ്വിഗിയിൽ ഫൂഡ് ഡെലിവറി ജോലിച്ചെയ്യുന്ന റൗഫ് അക്ബർ ഷെയ്ഖാണ് മരിച്ചത്.

ഒരു സ്വകാര്യ സ്ഥാപനത്തിലെ, സീനിയർ എക്‌സിക്യുട്ടീവായ ആയുഷ് തയാൽ (34) ഓടിച്ച ഔഡി കാറാണ് ഇരുചക്രവാഹനത്തിൽ ഇടിച്ചത്.
ആയുഷ് തയാൽ നഗരത്തിലെ മുണ്ഡ്‌വ ഏരിയയിലെ താഡിഗുട്ടയ്ക്ക് സമീപം അപകടത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു, തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

“വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെ പൂനാവാല ഫിൻകോർപ്പിന് സമീപമുള്ള മുംധ്വ റോഡിലെ കൊറേഗാവ് പാർക്കിലാണ് സംഭവം. റൗഫ് അക്ബർ ഷെയ്ഖിൻ്റെ ബൈക്കിൽ ഇടിക്കും മുമ്പ് തയാലിൻ്റെ കാർ ആദ്യം രണ്ട് ഇരുചക്രവാഹനങ്ങളിൽ ഇടിക്കുകയും യാത്രക്കാർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഈ അപകടം ഉണ്ടായത്.

Food Delivery Boy Died After Being Hit By Drunken Audi Driver

More Stories from this section

family-dental
witywide