വർക്കല ബീച്ചിൽ അവശയായി കണ്ടെത്തിയ വിദേശ വനിത മരിച്ചു; തിരയിൽ പെട്ടുണ്ടായ മരണമെന്ന് സൂചന

തിരുവനന്തപുരം: വ‍ർക്കല വെറ്റക്കട ബീച്ചിൽ അവശ നിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു. 35നും 40നും ഇടയിൽ പ്രായം തോന്നിക്കുന്ന റഷ്യൻ സ്വദേശിനിയാണ് മരിച്ചത്. തിരയിൽപെട്ട് അപകടം സംഭവിച്ചതാണെന്ന് ആണ് പ്രാഥമിക നിഗമനം. സ്ത്രീയുടെ ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ട്.

തീരത്ത് സർഫിങ് നടത്തുന്ന സംഘമാണ് അവശനിലയിൽ നീന്തിവരുന്ന യുവതിയെ കണ്ടെത്തിയത്. സംഘത്തിൽ ഉള്ളവർ കടലിലേക്ക് നീന്തി ഇവരെ കരയിലേക്കെത്തിച്ചു. കൃത്രിമ ശ്വാസം നൽകി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അയിരൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.

ഇടവയിലെ ഒരു റിസോർട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്. നീന്തുന്നതിനിടെ അപകടത്തില്‍ പെട്ടതാണോ, യുവതിയുടെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

More Stories from this section

family-dental
witywide