എയര്‍ഫോഴ്‌സ് മുന്‍ ഉദ്യോഗസ്ഥൻ ജോസഫ് സൈമണ്‍ പുന്നവേലില്‍ ഹ്യൂസ്റ്റണില്‍ അന്തരിച്ചു

ഹ്യൂസ്റ്റണ്‍: ജോസഫ് സൈമണ്‍ പുന്നവേലിൽ (78) ഹ്യൂസ്റ്റണില്‍ അന്തരിച്ചു. കോട്ടയം കുമരകം പുന്നവേലില്‍ (കുഴക്കിയില്‍) കുടുംബാംഗമാണ്. എയര്‍ഫോഴ്‌സ് മുന്‍ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. ഭാര്യ ഏലിയാമ്മ സൈമണ്‍ പുന്നവേലില്‍ (പറതത്ത്, ഉഴവൂര്‍).

മക്കള്‍: സീന, നെവില്‍ (ബോബി) തോമസ് (ചെറുച്ചേരില്‍, കുമരകം)- ഡാളസ്, ടെക്‌സസ്. റീന, അനില്‍ മാത്യു (കളമണ്ണില്‍, കുമ്പനാട്)- ഡാളസ്, ടെക്‌സസ്. ബീന, ബ്രിജേഷ് മണ്ണാട്ടുപറമ്പില്‍ (കല്ലറ) – ഫോര്‍ട്ട് ലോഡര്‍ഡേല്‍, ഫ്‌ളോറിഡ,ടിനോ (ടി.ജെ), ടീന സൈമണ്‍ (ഐക്കരേത്ത്, കീഴൂര്‍) മിസോറി സിറ്റി, ടെക്‌സസ്.

കൊച്ചുമക്കള്‍:ജേക്കബ്, ലൂക്കാസ്, അലക്സാണ്ടര്‍, മക്കയ്ല, സക്കറി, മൈക്ക, ആന്‍ഡ്രൂ, ലാന, ക്രിസ്റ്റ്യന്‍.

സഹോദരങ്ങള്‍: അമ്മിണി കായപ്പുറത്ത് കുമരകം (പരേത), അന്നമ്മ മാറാട്ടില്‍ പേരൂര്‍(പരേത), ജോസഫ് പുന്നവേലില്‍ കോഴിക്കോട്(പരേതന്‍) ത്രേസ്യാമ്മ പുന്നവേലി (പരേത) കുമരകം, നേപ്പി കൊടൂര്‍കാഞ്ഞിരം ഏറ്റുമാനൂര്‍(പരേത), ചാണ്ടി പുന്നവേലില്‍ കോഴിക്കോട് (പരേതന്‍ )മേരി ആലക്കല്‍, ഷിക്കാഗോ, ജോയ് പുന്നവേലില്‍, കുമരകം, സണ്ണി പുന്നവേലില്‍, ഏറ്റുമാനൂര്‍, ഫിലോമിന കൊട്ടോത്ത്, തൊടുപുഴ.

അനുസ്മരണ കുര്‍ബാന മിസോറി സിറ്റി സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍ ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച വൈകുന്നേരം ഏഴിന്. വേക്ക് സര്‍വീസ്: ഒക്ടോബര്‍ 11 വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്റര്‍, 2210 സ്റ്റാഫോര്‍ഡ്ഷയര്‍ റോഡ്, മിസോറി സിറ്റി TX 77489,ല്‍സംസ്‌കാര ശുശ്രൂഷ: ഒക്ടോബര്‍ 12- ശനിയാ്ച്ച രാവിലെ 11: 30-ന് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച്, 6400 Fuqua St, Misosuri City, TX 77489. സംസ്‌കാരം : സൗത്ത് പാര്‍ക്ക് സെമിത്തേരി, 1310 N മെയിന്‍ സെന്റ്, പെയര്‍ലാന്‍ഡ്, TX 77581.

ഒക്ടോബർ 12ന് രാവിലെ 10ന് കുമരകം വള്ളാറ പള്ളിയിൽ വെച്ച് പരേതനു വേണ്ടിയുള്ള അനുസ്മരണ പ്രാർത്ഥനയും നടത്തും.

More Stories from this section

family-dental
witywide