മുൻ സ്പോർട്‌സ് താരം ഡി. ഉണ്ണികൃഷ്‌ണൻ അന്തരിച്ചു

ആറ്റിങ്ങൽ: മുൻ സ്പോർട്സ് താരം ഡി. ഉണ്ണികൃഷ്ണൻ (90) നിര്യാതനായി. ആറ്റിങ്ങൽ വലിയകുന്ന് ചിത്രജ്യോതിയിലായിരുന്നു അന്ത്യം. സംസ്കാരം വിദേശത്തുള്ള മക്കൾ എത്തിയതിനു ശേഷം. ഭാര്യ: ആദ്യകാല സ്പോർട്സ് താരം രമാഭായ് ഉണ്ണികൃഷ്ണൻ. മക്കൾ: ഗിരിജവല്ലഭ രാജ്‌കുമാർ (യുഎസ്എ), ഉമ അശ്വതി (യുകെ). മരുമക്കൾ: പ്രിയ (യുഎസ് എ), പ്രവാസ് (യുകെ).

കേരളത്തിലെ സ്പോർട്‌സ് രംഗത്തെയാകെ ഒരുകാലത്ത് നയിച്ചിരുന്ന ആറ്റിങ്ങൽ അമച്വർ അത്ലറ്റിക് അസോസിയേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന്റെ സ്ഥാപനത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്. സർക്കാർ സർവീസിൽ ജില്ല ട്രഷറി ഓഫീസറായാണ് വിരമിച്ചത്.

More Stories from this section

family-dental
witywide