പൂച്ചക്കള്ളൻ ടെക്നിക്: മോഷണത്തിന്റെ ബാലപാഠങ്ങൾ പങ്കുവച്ച് പഴയൊരു മോഷ്ടാവ്, 58 കോടിയുടെ ആസ്തി

ചെറുതും വലുതുമായ നിരവധി മോഷണങ്ങൾക്ക് 10 കൊല്ലം ജയിൽ ശിക്ഷ അനുഭവിച്ച ജനിഫർ ഗോമസ് ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങി ഒരു ടികിടോക് ഇൻഫ്ളുവൻസറായി മാറിയിരിക്കുകയാണ്. ജനിഫറിൻ്റെ വിഡിയോകൾ തകർപ്പൻ ഹിറ്റാണ്. കാരണം ജനിഫർ തൻ്റെ ജീവിതത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഇരുനൂലധികം വീടുകളിൽ കവർച്ചനടത്തിയ മോഷണകഥകളും വീടുകളെ മോഷണത്തില്‍നിന്ന് രക്ഷിക്കാനുള്ള ട്രിക്കുകള്‍ പങ്കുവെച്ചാണ് ടിക്ടോക്കിൽ മുന്നേറുന്നത്.

ഈയിടെ ‘ലോക്ക്ഡ് ഇന്‍ വിത്ത് ഇയാന്‍ ബിക്ക്’ എന്ന പോഡ്കാസ്റ്റ് പ്രോഗ്രാമിലൂടെ ജെന്നിഫര്‍ തന്റെ പൂര്‍വകാല മോഷണകഥകള്‍ ശ്രോതാക്കളുമായി പങ്കുവെച്ചു.

മോഷണത്തിനായി താന്‍ തിരഞ്ഞെടുത്തിരുന്ന വീടുകള്‍ എങ്ങനെയുള്ളതായിരുന്നു, വീട്ടുടമസ്ഥരെ കണ്ടാല്‍ അവരുടെ കൈയില്‍ പണമുണ്ടാകുമോ എന്ന് താന്‍ എങ്ങനെയാണ് മനസിലാക്കിയിരുന്നത്, വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയെ എങ്ങനെ വശത്താക്കാം തുടങ്ങി വീടുകളില്‍ മോഷണം നടത്തുമ്പോള്‍ നടത്തിയിരുന്ന മുന്നൊരുക്കങ്ങളൊക്കെ ജെന്നിഫര്‍ വ്യക്തമാക്കുന്നു. ഇതെല്ലാം നിങ്ങളുടെ വീടിനെ കവര്‍ച്ചയില്‍നിന്ന് എങ്ങനെ രക്ഷിക്കാം എന്ന ടിപ്പുകള്‍കൂടിയാണെന്നും ജെന്നിഫര്‍ പറയുന്നു.

പൂച്ചക്കള്ളൻ ടെക്നിക്

വീടിനുള്ളില്‍ ഒരാള്‍ കടന്നതായുള്ള യാതൊരു തെളിവും അവശേഷിപ്പിക്കാത്ത മോഷണരീതിയാണ് ക്യാറ്റ് ബര്‍ഗ്‌ളര്‍ ടെക്നിക്. പണമോ ആഭരണമോ എടുക്കാനായി ലോക്കറുകള്‍ തുറക്കുമ്പോള്‍ മാത്രമേ സാധനങ്ങള്‍ നഷ്ടപ്പെട്ടതായി വീട്ടുടമസ്ഥര്‍ക്ക് മനസിലാകുകയുള്ളൂ. ശബ്ദമുണ്ടാക്കാതെയും ബലപ്രയോഗം നടത്താതെയുമൊക്കെ ലോക്കറുകളും മറ്റും തുറക്കാനാവശ്യമായ വൈദഗ്ധ്യം വേണം. അത് തനിക്കുണ്ടായിരുന്നു എന്ന് ജനിഫർ വ്യക്തമാക്കുന്നു.

ക്യാമറയുണ്ട് സൂക്ഷിക്കുക, പട്ടിയുണ്ട് സൂക്ഷിക്കുക എന്നൊക്കെയുള്ള ബോര്‍ഡുകള്‍ ശരിക്കും മോഷ്ടാക്കള്‍ക്ക് സഹായകമാണ്. കാരണം, ആ പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും. പട്ടികളെ പാട്ടിലാക്കാൻ കഴിവുള്ളവരാണ് മിടുക്കരായ കള്ളന്മാർ.

തെരുവിന്റെ ഏറ്റവും അറ്റത്തായുള്ള വീടുകളാണ് ഞാന്‍ തിരഞ്ഞെടുത്തിരുന്നത്. അതാകുമ്പോള്‍ എനിക്ക് വഴിതെറ്റില്ല, രക്ഷപ്പെടാനും എളുപ്പമാണ്. കാഴ്ചയില്‍തന്നെ സമ്പന്നമെന്ന് തോന്നുന്ന വീടുകളാണ് മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. അതിന് പ്രധാനകാരണം, അത്തരം വീടുകളില്‍ സ്വകാര്യതയ്ക്കായി അവര്‍ വലിയ മതിലുകള്‍ പണിതിരിക്കും. അപ്പോള്‍ നമ്മള്‍ പെട്ടെന്ന് ആരുടെയും കണ്ണില്‍പെടില്ല. വീട്ടുകാര്‍ വന്നാല്‍ ഒളിച്ചിരിക്കാനും എളുപ്പമാണ്. വീട്ടുകാരെ കുറച്ചുദിവസം നിരീക്ഷിക്കണം. എന്റെ അമ്മയും അച്ഛനും ഡോക്ടര്‍മാരായിരുന്നു. അവരെ കാണാന്‍ എത്തുന്നവരില്‍ എല്ലാ തരക്കാരും ഉണ്ടാകും. അങ്ങനെ എത്തിയിരുന്ന സമ്പന്നരില്‍നിന്നാണ് അവരുടെ രീതികളും ശൈലികളും ഞാന്‍ മനസിലാക്കിയത്. ജനിഫർ വ്യക്തമാക്കുന്നു.

ഫ്‌ളോറിഡയില്‍ നടത്തിയ മോഷണങ്ങളുടെ ഭാഗമായി 2011 മുതല്‍ 2020 വരെയാണ് ജെന്നിഫറിന് ജയിലില്‍ കഴിയേണ്ടിവന്നത്.

ഏഴുമില്യണ്‍ ഡോളര്‍ അഥവാ 58,22,71,550 രൂപയാണ് വീടുകള്‍ കവര്‍ന്ന് ജെന്നിഫര്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ മോഷണമെല്ലാം നിര്‍ത്തി ടിക് ടോക്കിലൂടെ ലഭിക്കുന്ന വരുമാനം വഴിയാണ് ജീവിതം.

former Florida Burglar Reveals How She Broke Into Homes

More Stories from this section

family-dental
witywide