ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ചണ്ഡിഗഡ്: ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു.

ഏഴു തവണ ഹരിയാന നിയമസഭാംഗമായ ഓം പ്രകാശ് ചൗടാല രാഷ്ട്രീയ കുറ്റകൃത്യമായ അഴിമതിക്ക് ശിക്ഷിക്കപ്പെട്ട നേതാവാണ്. 2013 മുതല്‍ 2021 വരെ അധ്യാപക നിയമന അഴിമതിയില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു.

2021 ജൂലൈയില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ജയില്‍ മോചിതനായെങ്കിലും 2022 മെയ് 26ന് അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് വീണ്ടും ജയിലിലായിരുന്നു.