മുന്‍ ആഭ്യന്തര മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിന് കല്ലേറില്‍ പരുക്ക്

മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിന് നേരെ ആക്രമണം. നാഗ്പുരില്‍വെച്ച് ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. നാഗ്പുര്‍ ജില്ലയിലെ കടോള്‍ നിയമസഭാ മണ്ഡലത്തിലെ നാര്‍ഖേഡില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനചെയ്ത് മടങ്ങുമ്പോള്‍ അജ്ഞാതരായ ആളുകള്‍ അദ്ദേഹത്തിന്റ കാറിന് നേരേ കല്ലെറിയുകയായിരുന്നു.

പരുക്കേറ്റ ദേശ്മുഖിനെ ഉടന്‍തന്നെ കടോള്‍ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് അലക്സിസ് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ലെന്നും സിടി സ്‌കാന്‍ അടക്കം എടുത്തെന്നും പൊലീസ് വ്യക്തമാക്കിദേശ്മുഖിന്റെ നെറ്റിയിലാണ് കല്ല് കൊണ്ടത്. അക്രമികള്‍ ബിജെപി പ്രവര്‍ത്തകരായിരുന്നുവെന്നാണ് ദേശ്മുഖ് പറഞ്ഞത്. എന്നാല്‍ ബി.ജെ.പി. അത് നിഷേധിച്ചു.

More Stories from this section

family-dental
witywide