കോൺഗ്രസിന്‍റെ തിരിച്ചടി! ബിജെപിയുടെ മുൻ മുഖ്യമന്ത്രി ‘കൈ’ പിടിക്കും, കോൺഗ്രസിന്‍റെ സർപ്രൈസ് സ്ഥാനാർഥിയാകുമെന്നും സൂചന

ബെംഗളുരു: മുൻ മുഖ്യമന്ത്രിമാരെയടക്കം പ്രമുഖരായ നിരവധി കോൺഗ്രസ് നേതാക്കളെ ബി ജെ പി സ്വന്തം പാളയത്തിലെത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ കർണാടകയിൽ നിന്നും പുറത്തുവരുന്ന വാർത്ത ബി ജെ പിയുടെ മുൻ മുഖ്യമന്ത്രി കോൺഗ്രസിലേക്ക് എത്തുന്നു എന്നതാണ്. കർണാടക മുൻ മുഖ്യമന്ത്രിയും ബി ജെ പിയുടെ മുതിർന്ന നേതാവുമായ ഡി വി സദാനന്ദ ഗൗഡ പാർട്ടി വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഗൗഡ ബി ജെ പി വിടാനൊരുങ്ങുന്നതെന്നാണ് വിവരം.

മുൻ കേന്ദ്ര നിയമമന്ത്രിയായിരുന്ന സദാനന്ദ ഗൗഡ 2014 മുതൽ ബാംഗ്ലൂർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിൽ ബി ജെ പി സീറ്റ് നിഷേധിച്ചതോടെ സദാനന്ദഗൗഡ കടുത്ത പ്രതിഷേധത്തിലാണ്. ഇതിനിടയിൽ കർണാടക ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറാണ് സദാനന്ദ ഗൗഡയെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ചരട് വലിക്കുന്നത്. ഡി കെ, ഗൗഡയുമായി ചർച്ചകൾ നടത്തിയതായി വിവരമുണ്ട്. സദാനന്ദ ഗൗഡ കർണാടകയിൽ കോൺഗ്രസിന്‍റെ സർപ്രൈസ് സ്ഥാനാർത്ഥിയാകുമെന്നാണ് വ്യക്തമാകുന്നത്.

Former Karnataka CM BJP leader DV Sadananda Gowda may quit BJP and jouns Congress

More Stories from this section

family-dental
witywide