
തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ എതിർപ്പ് തള്ളിക്കൊണ്ടാണ് ഗവർണർ ഇത് സംബന്ധിച്ച സംസ്ഥാന സർക്കാരിന്‍റെ ശുപാർശ അംഗീകരിച്ചത്. എസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കാനുള്ള സർക്കാരിന്‍റെ ശുപാർശയിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരുന്നു. എന്നാൽ ഈ കത്ത് തള്ളിയ ഗവർണർ ഇന്ന് ശുപാർശയിൽ ഒപ്പുവക്കുകയായിരുന്നു.
former kerala hc chief justice s manikumar appointed as human rights commission chairman