
ചെന്നൈ: കള്ളപ്പണം വെളുപ്പില്‍ക്കേസില്‍ ജയിലില്‍ക്കഴിയുന്ന തമിഴ്നാട് മുന്‍ മന്ത്രി സെന്തില്‍ ബാലാജിയുടെ രണ്ടാം ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഡിഎംകെ നേതാവായ സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്.
2011 മുതല്‍ 2015 വരെ ജയലളിത സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കായി കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്ക് എതിരെയുള്ള ആരോപണം. ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സെന്തില്‍ ബാലാജി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നു. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്കില്‍ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇഡിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഏതദേശം എട്ടുമാസത്തോളമായി ഇദ്ദേഹം ജയിലിലാണ്. 2023 ജൂണ്‍ 14നാണ് സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. അതിന് പിന്നാലെ ഫെബ്രുവരി 13ന് സെന്തില്‍ ബാലാജി സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു.