മുന്‍ യുഎസ് സെനറ്റര്‍ ജീന്‍ കാര്‍നഹാന്‍ അന്തരിച്ചു

ജെഫേഴ്‌സണ്‍ സിറ്റി: മുന്‍ യുഎസ് സെനറ്റര്‍ ജീന്‍ കാര്‍നഹാന്‍ ചൊവ്വാഴ്ച അന്തരിച്ചു. 90 വയസ്സായിരുന്നു. ഡെമോക്രാറ്റായ കാര്‍നഹാന്‍. ‘ദീര്‍ഘവും സമ്പന്നവുമായ ജീവിതത്തിന് ശേഷം അമ്മ സമാധാനത്തോടെ കടന്നുപോയി. അമ്മ അനുകമ്പയും അര്‍പ്പണബോധമുള്ളവളുമായിരുന്നു, എന്ന് കാര്‍നഹാന്റെ മക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. മരണകാരണം കുടുംബം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.

1933 ഡിസംബര്‍ 20-ന് വാഷിംഗ്ടണ്‍ ഡിസിയില്‍ ജനിച്ച കാര്‍നഹാന്‍ രാജ്യത്തിന്റെ തലസ്ഥാനത്താണ് വളര്‍ന്നത്. 1954 ജൂണ്‍ 12 ന് മെല്‍ കാര്‍നഹാനെ വിവാഹം ചെയ്തു. ജീന്‍ കാര്‍നഹാന്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ്സിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദം നേടി. 1992-ല്‍ ഭര്‍ത്താവ് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷവും അദ്ദേഹത്തിന്റെ രണ്ട് ടേമുകളിലും അവര്‍ മിസോറിയുടെ പ്രഥമ വനിതയായിരുന്നു. 2000-ല്‍ ഭര്‍ത്താവ് ഗവര്‍ണര്‍ മെല്‍ കാര്‍നഹാന്റെ മരണശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് സെനറ്റിലേക്ക് നിയമിതയായത്. 2002 നവംബര്‍ വരെ അവര്‍ സേവനമനുഷ്ഠിച്ചു.

More Stories from this section

family-dental
witywide