മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യന്‍ മരിച്ച നിലയില്‍, മൃതദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കം

പറവൂര്‍: മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 76 വയസായിരുന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റായ്ക്കായിരുന്നു താമസം. മൃതദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കമുണ്ട്. പറവൂരിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇദ്ദേഹം.

വിസ്മയിപ്പിക്കുന്ന സ്മാഷുകളായിരുന്നു അദ്ദേഹത്തിന്റേത്. കരിമ്പാടം സ്പോര്‍ട്ടിങ് സ്റ്റാര്‍ ക്ലബിലൂടെയാണ് സത്യന്‍ കളി പഠിച്ചത്.

1970 മുതല്‍ 1980 വരെ ഇന്ത്യന്‍ ആര്‍മിയില്‍ സേവനം അനുഷ്ഠിച്ച സത്യന്‍ ആര്‍മി സപ്ലൈ കോറിനു മിന്നുന്ന ജയങ്ങള്‍ സമ്മാനിച്ച താരമായിരുന്നു. എച്.എം.ടി, പ്രീമിയര്‍ ടയേഴ്സ്, സര്‍വീസസ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. അഞ്ചടി ഏഴിഞ്ച് മാത്രമായിരുന്നു സത്യന്റെ ഉയരമെങ്കിലും കട്ടിംഗ് സ്മാഷുകള്‍ക്ക് പേരുകേട്ട വോളിബോള്‍ താരമായിരുന്നു സത്യന്‍.

More Stories from this section

family-dental
witywide