വാഷിംഗ്ടൺ മുൻ ഗവർണറും യുഎസ് സെനറ്ററുമായ ഡാൻ ഇവാൻസ് അന്തരിച്ചു

സിയാറ്റിൽ: വാഷിംഗ്ടൺ സ്റ്റേറ്റിലെ പ്രശസ്തമായ മൂന്ന് തവണ റിപ്പബ്ലിക്കൻ ഗവർണറായിരുന്ന ഡാൻ ഇവാൻസ്(98) അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം.  വാഷിംഗ്ടൺ സർവ്വകലാശാലയിൽ റീജൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1925 ൽ സിയാറ്റിലിൽ ജനിച്ച ഇവാൻസ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സിവിൽ എഞ്ചിനീയറായിരുന്നു. 1956-ൽ അദ്ദേഹം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 1964-ൽ ഗവർണർ പദവി നേടുകയും ചെയ്തു. രണ്ട് തവണ, ഡെമോക്രാറ്റ് ആയിരുന്ന ആൽബർട്ട്, ഡി. റോസെല്ലിനിയെ തോൽപ്പിച്ചിട്ടുണ്ട്.

1977-ൽ ഗവർണറുടെ മന്ദിരം വിട്ട ശേഷം, എവർഗ്രീൻ സ്റ്റേറ്റ് കോളേജിൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ച ഇവാൻസ് ഒളിമ്പിയയിലായിരുന്നു താമസം. ലിബറൽ ആർട്സ് കോളേജിന് അംഗീകാരം നൽകുന്ന നിയമത്തിൽ ഒപ്പുവയ്ക്കുകയും സ്റ്റേറ്റ് സ്കൂൾ സൃഷ്ടിക്കാൻ സഹായം നൽകുകയും ചെയ്തു. കൂടാതെ ഗവർണർ എന്ന നിലയിൽ സംസ്ഥാനത്തിൻ്റെ കമ്മ്യൂണിറ്റി കോളേജ് സമ്പ്രദായം സ്ഥാപിക്കുന്നതിനും അദ്ദേഹം പിന്തുണ നൽകി.

ഇവാൻസിൻ്റെ ഭാര്യ നാൻസി ബെൽ ഇവാൻസ് ജനുവരിയിലാണ് മരിച്ചത്.

More Stories from this section

family-dental
witywide