ജനറേറ്ററുകള്‍ നിര്‍ത്തിയും വൈദ്യുതി വിച്ഛേദിച്ചും ഇസ്രയേല്‍ : ഓക്‌സിജന്‍ കിട്ടാതെ ഗാസ ആശുപത്രിയില്‍ നാലുപേര്‍ മരിച്ചു

ഗാസസിറ്റി: ഇസ്രായേല്‍ സൈന്യം റെയ്ഡ് ചെയ്ത ആശുപത്രിയില്‍ ജനറേറ്ററുകളും വൈദ്യുതിയും മുടങ്ങിയതിനെത്തുടര്‍ന്ന് നാലുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

ഇസ്രയേല്‍ സൈന്യം ആശുപത്രിയില്‍ റെയ്ഡ് നടത്തുന്നതിനിടെ ജനറേറ്ററുകളും വൈദ്യുതിയും തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് ഓക്‌സിജനും കട്ട് ചെയ്യപ്പെട്ടെന്നും ഇതാണ് നാലുപേരുടെ മരണത്തിനും കാരണമായതെന്നും ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മറ്റ് ആറ് രോഗികളുടെയും തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലെ മൂന്ന് കുട്ടികളുടെയും അവസ്ഥ ഭയാനകമാണെന്നും മന്ത്രാലയം പറഞ്ഞു.

ആശുപത്രി സമുച്ചയം ഇപ്പോള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും രോഗികളുടെയും ജീവനക്കാരുടെയും ജീവന് ഇസ്രായേല്‍ ഉത്തരവാദികളാണെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

More Stories from this section

family-dental
witywide