
ഇടുക്കി: ഇടുക്കി അടിമാലി മാങ്കുളത്ത് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 4 ആയി. തേനി സ്വദേശി അഭിനേഷ് മൂർത്തിയാണ് ഒടുവിലായി മരിച്ചത്. അഭിനേഷിന്റെ ഒരു വയസുള്ള മകൻ തൻവിക് അപകടത്തിൽ നേരത്തെ മരിച്ചിരുന്നു. ഇവർക്ക് പുറമേ തേനി സ്വദേശിയായ ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവർക്കും അപകടത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്. ഇടുക്കിയിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശികളുടെ സംഘം സഞ്ചരിച്ച ട്രാവലർ വൈകിട്ട് 5 മണിയോടെയാണ് അടിമാലി മാങ്കുളത്ത് മറിഞ്ഞ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ട്രാവലര്‍ 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ദുരന്തമുണ്ടായത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ 12 പേർ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. തമിഴ്നാട് തിരുനൽവേലിയിലെ പ്രഷർകുക്കർ കമ്പനിയിൽ ജോലി ചെയ്യുന്നവർ ഒന്നിച്ച് വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദുരന്തമുണ്ടായത്.
Four include 1 year old girl dies in Adimali after traveller accident