ആശങ്ക ഉയരുന്നു: എറണാകുളത്ത് എച്ച് 1 എന്‍ 1 ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു

കൊച്ചി: സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി വീണ്ടും എച്ച് 1 എന്‍ 1 മരണം. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. പനി ബാധിതനായ ലിയോണിനെ ഇന്നലെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം, എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചിരുന്നു. 47 വയസ്സുള്ള പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. ഇദ്ദേഹത്തെ ഈ മാസം 14നാണ് തൃശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.