
താണ്ടവപുര (മൈസൂരു): സിഎംഐ മൈസൂരു പ്രവിശ്യാംഗമായ ജോർജ് പ്ലാക്കൽ (79) അന്തരിച്ചു. സംസ്‌കാരം മാണ്ഡ്യ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്‍റെ മുഖ്യകാർമികത്വത്തിൽ താണ്ടവപുര സെന്‍റ് പോൾ കാർമൽ ഭവനത്തിൽ. കൊരട്ടി പ്ലാക്കൽ ഔസപ്പ്- അന്ന ദമ്പതികളുടെ മകനാണ്. 1976 ഡിസംബർ 26ന് പൗരോഹിത്യം സ്വീകരിച്ചു. അമേരിക്കയിലും മൈസൂർ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളായ കന്ദളി, കക്കിഞ്ചെ, കൊപ്പ, ജെട്ടിഹുണ്ടി എന്നിവിടങ്ങളിലായി നീണ്ട 48 വർഷക്കാലം വൈദികസേവനം അനുഷ്‌ഠിച്ചു. സഹോദരങ്ങൾ: പരേതയായ സിസ്റ്റർ സെനോറിന സിഎംസി, തോമസ് (കൊരട്ടി), സിസ്റ്റ ർ കരോളിൻ സിഎംസി( ആലുവ),സിസ്റ്റർ രശ്മി സിഎംസി (ആനന്ദപുരം), എൽസി ചാക്കോ(മാപ്രാണം).













