ഫാ. ജോണ്‍ ജോസഫ് കുറുവാചിറ നിര്യാതനായി

കടപ്ലാമറ്റം: ഡോണ്‍ ബോസ്‌കോ സന്ന്യാസ സമൂഹാംഗമായ ഫാ. ജോണ്‍ ജോസഫ് കുറുവാചിറ(84) അന്തരിച്ചു. സംസ്‌കാരം തിരുപ്പത്തൂര്‍ ഡോണ്‍ ബോസ്‌കോയില്‍ നടത്തി. കടപ്ലാമറ്റം കുറുവാചിറ പരേതരായ കെ.സി. ജോസഫ്- മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സോഫി ജോസഫ് (കാനഡ), സെലിന്‍ ജോസഫ്, ആന്‍സി ജോസ് (യുഎസ്എ), പരേതരായ സിസ്റ്റര്‍ സിസിലി കുറുവാചിറ എസ്എംഎസ് (പാലാ), ജയിംസ് ജോസഫ് (കടപ്ലാമറ്റം), സിസ്റ്റര്‍ മേരി ജോസഫ് എസ്എംഎസ്, ഫാ. ജോര്‍ജ് കുറുവാചിറ എസ്ഡിബി, ലില്ലി ജെറോം (കോട്ടയം).