
കുട്ടികളിൽ വർധിച്ചു വരുന്ന ഫോൺ അഡിക്ഷൻ വരിധിയിലാക്കാൻ ഫ്രാൻസ് കർശന നടപടികളിലേക്ക്. 15 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് ഫ്രാൻസ് നിരോധിക്കാൻ തീരുമാനിച്ചു.
ഫ്രഞ്ച് ഗവൺമെൻ്റ് പുറത്തിറക്കിയ ഒരു പ്രസ്താവന പ്രകാരം, സ്‌കൂളുകളിലും കോളജുകളിലും മൊബൈൽ ഫോണുകളുടെയും മറ്റേതെങ്കിലും ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെയും (ഉദാഹരണത്തിന് ടാബ്‌ലെറ്റുകൾ അല്ലെങ്കിൽ സ്മാർട്ട് വാച്ചുകൾ) ഉപയോഗം നിരോധിക്കും.
ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്താൻ ഹൈസ്‌കൂളുകളുടെ ഡയറക്ടർ ബോർഡിനെ ചുമതലപ്പെടുത്തും. ഈ നിരോധനം സ്കൂൾ സമയത്തും പാഠ്യേതര സമയത്തും ബാധകമാണ്. സ്കൂളിന് പുറത്ത് അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്ത് സംഘടിപ്പിക്കുന്ന എല്ലാ സ്കൂൾ പ്രവർത്തനങ്ങളിലും ഈ നിയമം നടപ്പാക്കണം.
ഈ ഡിജിറ്റൽ യുഗത്തിൽ,പ്രത്യേകിച്ച് കൗമാരപ്രായക്കാർക്കിടയിൽ അധിക സ്‌ക്രീൻ സമയം ആരോഗ്യ പ്രശ്‌നങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ഇത് അവരുടെ ശാരീരിക വളർച്ചയെയും മാനസിക സ്ഥിരതയെയും സാമൂഹിക ബന്ധങ്ങളേയും ബാധിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ വകുപ്പുകളും സർക്കാരുകളും ഈ ആഗോള പ്രശ്നത്തെ നേരിടാനുള്ള വഴികൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
France introduced a law banning smartphones in schools for students















