
ഫ്രഞ്ച് സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധം തുടർന്ന് കർഷകർ. നിരത്തുകൾ ഉപരോധിച്ച് ട്രാക്ടർ റാലി തുടരുകയാണ്. പാരീസ് കീഴടക്കനാണ് സമരക്കാരുടെ ശ്രമം . റാലിയെ നേരിടാൻ 15000 പൊലീസ് ഉദ്യോഗസ്ഥരെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. പാരിസലേക്കുള്ള പല പ്രധാന പാതകളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ട്രാക്ടർ റാലിയെ ഹെലികോപ്ടർ വഴി സർക്കാർ നിരീക്ഷിക്കുന്നുണ്ട്.
കുറേ ദിവസങ്ങളായി തുടരുന്ന കർഷക പ്രക്ഷോഭം അക്രമാസക്തമാകുമോ എന്ന് സർക്കാർ നിരീക്ഷിച്ചു വരികയാണ്. ഇന്നലെ പ്രതിഷേധ സൂചകമായി , ലോകപ്രശസ്‌ത ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസ ചിത്രത്തിലേക്ക് കർഷക അനുകൂലികൾ സൂപ്പൊഴിച്ചു. പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രത്തിലേക്ക് പരിസ്ഥിതി പ്രവർത്തകരായ രണ്ട് സ്ത്രീകളാണ് മത്തൻ സൂപ്പ് ഒഴിച്ചത്. ബുള്ളറ്റ് പ്രൂഫ് ആവരണം ഉള്ളതിനാൽ പെയിന്റിങ്ങിന് കേടുപാടുകൾ സംഭവിച്ചില്ല. . രാജ്യത്തെ കാർഷിക സമ്പ്രദായത്തിന്റെ സ്ഥിതി ദയനീയമാണെന്നും കർഷകർ തൊഴിലിടങ്ങളിൽ മരിക്കുകയാണെന്നും അവർ പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്‌തു. ‘റിപോസ്റ്റ് അലിമെന്‍റ്റെയർ’ സംഘടനയിലെ അംഗങ്ങളാണ് ഇവർ.
The screens are a metaphor. #MonaLisa pic.twitter.com/UIWiCGCFKC
— Fairfax Huddlebeck (@clagsborough) January 28, 2024
വിദേശവിപണിയുടെ കടന്നുകയറ്റത്തിൽനിന്ന് കർഷകരെ രക്ഷിക്കുക, സർക്കാർ ഓഫിസുകളിൽ കാലങ്ങളായി കുടുങ്ങിക്കിടക്കുന്ന കൃഷിസംബന്ധമായ ബില്ലുകൾ പാസാക്കുക, വിലക്കയറ്റത്തിൽനിന്നും വർധിക്കുന്ന പട്ടിണിയിൽനിന്നും കർഷകരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
സമീപ വർഷങ്ങളിൽ മരിച്ച കർഷകരെ ഓർമിച്ച് വടക്കൻ ഫ്രഞ്ച് പട്ടണമായ ബ്യൂവൈസിൽ നിശ്ശബ്ദ മാർച്ചും നടത്തി. കർഷകരുടെ പ്രതിഷേധത്തെതുടർന്ന് കാർഷിക ആവശ്യങ്ങൾക്കുള്ള ഡീസലിനുള്ള സബ്‌സിഡി ക്രമേണ കുറയ്ക്കാനുള്ള പദ്ധതി ഫ്രഞ്ച് സർക്കാർ വെള്ളിയാഴ്‌ച ഉപേക്ഷിച്ചിരുന്നു. മറ്റു നടപടികളും പ്രഖ്യാപിച്ചു. എന്നാൽ, ഇത് അപര്യാപ്‌തമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടി.
French farmers aim to put Paris under siege in tractor protest









