മദ്യം കലർത്തിയ പാനീയം കുടിപ്പിച്ച് ബലാത്സംഗം; സുഹൃത്തിനെതിരെ പരാതി നൽകി ബിഗ്ബോസ് താരം

ന്യൂഡൽഹി: സുഹൃത്ത് ദക്ഷിണ ഡൽഹിയിലെ ഫ്‌ളാറ്റിൽ വച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ബിഗ് ബോസിലെ മുൻ മത്സരാർത്ഥിയും ടെലിവിഷൻ താരവുമായ യുവതി. മദ്യം കലർത്തിയ പാനീയം കുടിപ്പിച്ചാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പരാതിയിൽ പറയുന്നതു പ്രകാരം 2023ൽ ദിയോലി റോഡ് ഫ്ലാറ്റിലാണ് സംഭവം നടന്നത്.

“ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം) പ്രകാരം ഞങ്ങൾ ഒരാൾക്കെതിരെ ടിഗ്രി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിഷയം അന്വേഷിക്കാൻ ടീമുകളെ രൂപീകരിച്ചിട്ടുണ്ട്,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

“ബിഗ് ബോസ്” റിയാലിറ്റി ഷോയിൽ പങ്കെടുത്ത സമയത്താണ് താരം ജനപ്രീതി നേടിയത്. യഥാർത്ഥത്തിൽ മുംബൈ സ്വദേശിയായ അവർ മോഡലും ടെലിവിഷൻ സീരിയൽ താരവുമാണ്.

പരാതി പ്രകാരം പ്രതി യുവതിയെ തൻ്റെ വസതിയിലേക്ക് ക്ഷണിച്ചു. അവിടെ ഭക്ഷണവും പാനീയവും വാഗ്ദാനം ചെയ്തുവെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

“പ്രതിക തനിക്ക് ലഹരിപാനീയം നൽകുകയും പിന്നീട് തന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് അവൾ ആരോപിച്ചു,” അന്വേഷണത്തെക്കുറിച്ച് അറിയാവുന്ന വൃത്തങ്ങൾ പറഞ്ഞു.

More Stories from this section

family-dental
witywide