മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി; ത്രിപുരയില്‍ ഇന്ധന ക്ഷാമം, വില്‍പ്പന നിയന്ത്രിച്ചു

അഗര്‍ത്തല: ഇന്ധന ക്ഷാമം രൂക്ഷമായി തുടരുന്ന ത്രിപുരയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പന നിയന്ത്രിച്ചതായി സര്‍ക്കാര്‍. ത്രിപുരയ്ക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ചരക്ക് തീവണ്ടികള്‍ ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ ഗതാഗതം നിയന്ത്രിതമായതിനാല്‍ ഇന്ധന സ്റ്റോക്ക് കുറവായാതാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കാരണം.

അസമിലെ ജതിംഗ ലാംപൂരിനും ന്യൂ ഹരംഗജാവോ സ്റ്റേഷനും ഇടയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയിരുന്നു. ഇതേത്തുടര്‍ന്ന് ഏപ്രില്‍ 25 മുതല്‍ ത്രിപുരയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെയാണ് ഇന്ധനക്ഷാമത്തിന് കാരണമായത്.

More Stories from this section

family-dental
witywide