
കോറല്‍ സ്പ്രിംഗ്‌സ് (സൗത്ത് ഫ്ളോറിഡ): അന്തരിച്ച നവകേരള മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് വിന്‍സെന്റ് ലൂക്കോസ് വേളാശ്ശേരിലിന്റെ സംസ്‌കാരം ഏപ്രില്‍ 19 ന് നടക്കും.
പൊതുദര്‍ശനം ഏപ്രില്‍ 19ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പത് വരെയും തുടർന്ന് സംസ്‌കാര ചടങ്ങുകളും നടക്കും.
217 എന്‍ഡബ്ല്യു 95 ടെറസ് കോറല്‍ സപ്രിംഗ്സ് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് സിറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ നടക്കും.
കൂത്താട്ടുകുളം പുതുവേലി വേളാശ്ശേരില്‍ കുടുംബമായ പരേതനായ വി.വി ലൂക്കോസിന്റെയും ഏലിക്കുട്ടിയുടെയും മകന്‍ വിന്‍സെന്റ് വേളാശ്ശേരില്‍ (67) അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയിലുള്ള കോറല്‍ സ്പ്രിംഗ്സില്‍ വെച്ച് ഏപ്രില്‍ 14നാണ് നിര്യാതനായത്.
ഭാര്യ: ബെറ്റ്‌സി, മകള്‍ ക്രിസ്റ്റല്‍. സഹോദരങ്ങള്‍: വി എല്‍ സിറിയക്ക്, മേരി കോര, സോഫി ജോസ്, പരേതയായ റോസമ്മ കെ.
Tags:













