ചിക്കാഗോയില്‍ അന്തരിച്ച ഫിലിപ്പ് തോട്ടത്തിന്റെ സംസ്കാരം മെയ് 20ന് തിങ്കളാഴ്ച; പൊതുദര്‍ശനം 19നും 20നും

ചിക്കാഗോ: കഴിഞ്ഞ ദിവസം അന്തരിച്ച ഫിലിപ്പ് തോട്ടത്തിന്റെ (67) സംസ്കാരം മെയ് 20ന് തിങ്കളാഴ്ച നടക്കും.കേരളത്തില്‍ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളാണ് അന്തരിച്ച ഫിലിപ്പ് തോട്ടം. കോട്ടയം, കൂടല്ലൂർ, തോട്ടത്തിൽ പരേതരായ ടി.സി.മാത്യുവിന്റെയും മറിയാമ്മയുടേയും മകനാണ് ഫിലിപ്പ് തോട്ടം. ഭാര്യ – സൂസി ഫിലിപ്(കോട്ടയം, പുന്നത്തുറ, വഴിയമ്പലം കുടുംബാംഗമാണ്). മക്കൾ – സ്റ്റെഫാനി, അനിഷ.

സഹോദരങ്ങൾ: ജേക്കബ് തോട്ടം, സിറിയക് തോട്ടം (കാലിഫോർണിയ), ജയിംസ് തോട്ടം (ഡിട്രോയിറ്റ്), സാലി ജോയ്, സേവ്യർ തോട്ടം (ഡിട്രോയിറ്റ്), ജെസ്സി പള്ളികിഴക്കേതിൽ (ഡിട്രോയിറ്റ്), എൽസി തമ്പി പുല്ലനപ്പള്ളിൽ (ന്യൂയോർക്ക്). 

പൊതുദര്‍ശനം

മെയ് 19 ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ നടക്കും. മെയ് 20ന് തിങ്കളാഴ്ച രാവിലെ 7.30 മുതല്‍ 9.30 വരെയും പൊതുദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കും.(7800, Lyons Street, IL 60053)

സംസ്കാര ശുശ്രൂഷ

പൊതുദര്ശനത്തിന് ശേഷം രാവിലെ 9.30 മണിക്ക് സംസ്‌കാര ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് സംസ്‌കാരം Burial Service Maryhillൽ നടക്കും. (Burial Service Maryhill, Catholic Cemetery, 8600 Milwaukee AVP Niles IL 60074)

Funeral service for Philip Thotatthil will be held on Monday may 20 at Chicago