ഫിലഡല്‍ഫിയയില്‍ നിര്യാതനായ ജോജോ ജോസഫ് തെള്ളിയിലിന്റെ സംസ്‌കാരം ബുധനാഴ്ച

ഫിലഡല്‍ഫിയ: കഴിഞ്ഞ ദിവസം ഫിലഡല്‍ഫിയയില്‍ നിര്യാതനായ ജോജോ ജോസഫ് തെള്ളിയിലിന്റെ (48) പൊതുദര്‍ശനവും, സംസ്‌കാര ശുശ്രൂഷകളും ബുധനാഴ്ച വെല്‍ഷ് റോഡിലുള്ള സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളിയില്‍ നടക്കും. ആലപ്പുഴ പുതുക്കരി തെള്ളിയില്‍ വീട്ടില്‍ ജോസഫ് തോമസിന്റെയും ഗ്രേസമ്മ ജോസഫ്‌ന്റെയും മകനാണ്. ജോജോ സെന്റ് അലിസിയസ് കോളജില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം 2009-ല്‍ അമേരിക്കയിലേക്ക് കുടിയേറി. ഭാര്യ: ഡാഫിന ഫ്രാന്‍സിസ്. മക്കള്‍: നിയ, നേഹ. സഹോദരങ്ങള്‍: ജിജിമോള്‍ കളപ്പറമ്പത്ത് – (ബാബു കളപ്പറമ്പത്ത്), സോജപ്പന്‍ ജോസഫ്- (ബിന്ദു സോജപ്പന്‍), സുമം ബെന്നി- (ബെന്നി കൊല്ലത്തുപറമ്പില്‍).
ഏപ്രില്‍ 24 ന് ബുധനാഴ്ച രാവിലെ എട്ടു മുതല്‍ പൊതുദര്‍ശനം. 8: 30 മുതല്‍ ഫൊറോന പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലിലില്‍, ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ എപ്പാര്‍ക്കി വികാരി ജനറല്‍ ഫാ. ജോണ്‍ മേലേപ്പുറം, ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോന കാത്തലിക് ചര്‍ച്ച് ഫൊറോന വികാരി ഫാ. ജോണ്‍കുട്ടി ജോര്‍ജ് പുലിശ്ശേരി എന്നിവരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ കുര്‍ബാ നയും, സംസ്‌കാര ശുശ്രൂഷകളും നടക്കും. അതിനെത്തുടര്‍ന്ന് ഉച്ചയ്ക്ക് 12 ന് സംസ്കാരം സെമിത്തേരിയില്‍ .

Funeral Service Of Jojo Joseph Thelliyil

More Stories from this section

family-dental
witywide