ജിമ്മി സൈമണ്‍ വെട്ടുകാട്ടിലിന്‍റെ സംസ്ക്കാര ചടങ്ങുകൾ നാളെയും മറ്റന്നാളും

കോട്ടയം: നെടുമ്പാശേരി വിമാനത്താവളത്തി കുഴഞ്ഞുവീണു മരിച്ച പുന്നത്തുറ സ്വദേശിയും ചിക്കാഗോയില്‍ കഴിഞ്ഞ 36 വര്‍ഷക്കാലമായി സ്ഥിരതാമസക്കാരനുമായ ജിമ്മി സൈമണ്‍ വെട്ടുകാട്ടിലിന്‍റെ സംസ്കാരച്ചടങ്ങുകള്‍ നാളെയും മറ്റന്നാളും. ജന്മദേശമായ പുന്നത്തുറയിലാണ് ചടങ്ങുകൾ നടക്കുക.

തിങ്കളാഴ്ച 4 മണിക്ക് ഭൗതിക ശരീരം സ്വവസതിയിൽ എത്തിക്കും. സംസ്ക്കാര ചടങ്ങുകൾ സെപ്റ്റംബര്‍ 24-ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് വെട്ടിമുകള്‍ സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.

അമേരിക്കയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയിലാണ് ജിമ്മി സൈമൺ കുഴഞ്ഞുവീണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽ സാധനങ്ങൾ തിരയുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കഴിഞ്ഞ 30 വര്‍ഷമായി ചിക്കാഗോ നോര്‍ത്ത് ലേക്കിലുള്ള കിന്‍ഡ്രഡ് ആശുപത്രിയില്‍ റെസ്പിറേറ്ററി തെറാപ്പി സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. നാട്ടിലുള്ള അമ്മയെ സന്ദര്‍ശിക്കുന്നതിനു വേണ്ടിയാണ് കേരളത്തിലെത്തിയത്.

പുന്നത്തുറ (കോട്ടയം) വെട്ടുകാട്ടില്‍ പരേതനായ സൈമണും തങ്കമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ റാണി കടവില്‍. മക്കള്‍: ഡോ. നിമ്മി, നീതു, ഡോ. റ്റോണി. മരുമകന്‍: ഉണ്ണി. കൊച്ചുമകന്‍ ജോമി ഹെന്‍ട്രി. സഹോദരങ്ങള്‍: റോബി/ലിസമ്മ വെട്ടുകാട്ടില്‍ (ചിക്കാഗോ), റ്റോമി/ലിസി വെട്ടുകാട്ടില്‍.

More Stories from this section

family-dental
witywide