
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പാണ് ഇന്ന്. 57 മണ്ഡലങ്ങളിലേക്കാണ് ആറാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ദില്ലിയില്‍ ഇന്നാണ് വോട്ടെടുപ്പ്. ഒരുപാട് വിവിഐപികള്‍ വോട്ട് ചെയ്യുന്ന ദിവസം കൂടിയാണ് ഇന്ന്. രാഷ്ട്രപതി ദ്രൗപതി മുര്‍മു, കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ആംആദ്മി പാര്‍ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, സിപിഎം നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിവരൊക്കെ ഇന്ന് ദില്ലിയില്‍ വോട്ട് ചെയ്യും.
പ്രതിപക്ഷത്തെ പ്രധാന പാര്‍ടികളുടെ നേതാക്കളില്‍ ഭൂരിഭാഗം പേര്‍ക്കും സ്വന്തം പാര്‍ടിയുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല എന്ന പ്രത്യേകത ദില്ലിയിലുണ്ട്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ വോട്ട് ചെയ്യുന്ന സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സിപിഎം നേതാക്കളും ആംആദ്മി പാര്‍ടി സ്ഥാനാര്‍ത്ഥിക്കാകും വോട്ട് രേഖപ്പെടുത്തുക. ദില്ലിയില്‍ സോമനാഥ് ഭാരതിയാണ് ആപ്പിന്റെ സ്ഥാനാര്‍ത്തി. ന്യൂഡല്‍ഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ബന്‍സൂരി സ്വരാജാണ്. ദില്ലിയിലെ സിവില്‍ലൈനില്‍ താമസിക്കുന്ന അരവിന്ദ് കെജ്രിവാളിന് വോട്ട് ചാന്ദ്നിചൗക് മണ്ഡലത്തിലാണ്. കോണ്‍ഗ്രസിന്റെ ജെ.പി.അഗര്‍വാളാണ് ചാന്ദ്നിചൗക് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്-ആപ്പ് സഖ്യം ദില്ലിയില്‍ ബിജെപിയെ നേരിടുന്നത്. ഏഴില്‍ നാല് സീറ്റില്‍ ആംആദ്മി പാര്‍ടി മത്സരിക്കുമ്പോള്‍ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ്. അരവിന്ദ് കെജ്രിവാളിന്റെ ലോക്സഭാ മണ്ഡലം ചാന്ദ്നിചൗക്കായതിനാല്‍ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാകും.
ദില്ലിയില്‍ കോണ്‍ഗ്രസ്-ആപ്പ് സഖ്യത്തെ പിന്തുണക്കുകയാണ് ഇടതുപക്ഷം. അതിനാല്‍ സിപിഎം-സിപിഐ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വോട്ട് കോണ്‍ഗ്രസ്-ആപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കാണ്. ഏതായാലും ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നാണ് ഇതിനെ സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.
Gandhi Family will not vote for Congress Kejriwal can not vote for AAP