
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പൊലീസ് പിടിയിലായി. തിരുവനന്തപുരത്തുവെച്ച് ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ ഓം പ്രകാശിന് നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് അറസ്റ്റ്. ഫോര്‍ട്ട് പൊലീസാണ് അറസ്റ്റുരേഖപ്പെടുത്തിയത്. സംഘര്‍ഷത്തില്‍ ഓംപ്രകാശിനെ കൂടാതെ 10 പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച എയര്‍പോര്‍ട്ട് സാജന്റെ മകന്‍ ഡാനി നടത്തിയ ഡിജെ പാര്‍ട്ടിക്കിടെ എതിര്‍ചേരിയില്‍ പെട്ട ഓംപ്രകാശും സുഹൃത്തും എത്തുകയും ഡിജെയ്ക്കിടെ വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.
Tags: