ഷാൻ വധക്കേസ് പ്രതി, അതുലടക്കമുള്ള ഗുണ്ടാസംഘം പിറന്നാളാഘോഷത്തിന് ഒത്തുകൂടി; കായംകുളത്ത് വളഞ്ഞിട്ട് പിടികൂടി പൊലീസ്

ആലപ്പുഴ: എസ് ഡി പി ഐ നേതാവായിരുന്ന ഷാൻ വധക്കേസ് പ്രതി ഉള്‍പ്പെടെ പത്തോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കായംകുളത്ത് പിടിയിൽ. കുപ്രസിദ്ധ ഗുണ്ടയായ നിധീഷിന്‍റെ പിറന്നാൾ ആഘോഷിക്കുന്നതിനായി കായംകുളത്ത് ഒത്തുകൂടിയ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. കായംകുളത്തിന് സമീപം കരീലക്കുളങ്ങരയിലായിരുന്നു ഗുണ്ടാ സംഘത്തിന്‍റെ പിറന്നാളാഘോഷം.

ഷാന്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ മണ്ണഞ്ചേരി സ്വദേശി അതുല്‍ ഉള്‍പ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗുണ്ടകളാണ് പിറന്നാള്‍ നിധീഷിന്‍റെ പിറന്നാളാഘോഷിക്കാനായി ഒത്തുകൂടിയത്. എന്നാൽ വിവരമറിഞ്ഞ പൊലീസ് പാഞ്ഞെത്തി ഇവരെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് കുറേ പേര്‍ ഓടി രക്ഷപ്പെട്ടതായും വിവരമുണ്ട്. കൊലക്കേസ് പ്രതി മാട്ടക്കണ്ണൻ, ഗുണ്ടകളായ തക്കാളി ആഷിക്, വിടോബ ഫൈസൽ, ഡെയ്ഞ്ചർ അരുൺ അമൽ ,ഫാറൂഖ് സേട്ട്, വിജയ് കാർത്തികേയൻ എന്നിവർ ഓടിരക്ഷപെട്ടെന്നാണ് വിവരം,

ഷാൻ വധകേസ് പ്രതി മണ്ണഞ്ചേരി അതുൽ, നീതിഷ് കുമാർ, വിജീഷ്, അനന്തു, അലൻ ബെന്നി, പ്രശാൽ, ഹബീസ്, വിഷ്ണു, സെയ്ഫുദ്ദീൻ, രാജേഷ് എന്നിവരാണ് പിടിയിലായത്. പ്രതികളെ പിടികൂടിയത് വീടുവളഞ്ഞാണെന്ന് പൊലീസ് വ്യക്തമാക്കി. ഗുണ്ടകൾ എത്തിയ വാഹനങ്ങ( പിടിച്ചെടുത്തെന്നും പൊലീസ് വ്യക്തമാക്കി.

Gangsters arrested including accused in shan murder case in Kayamkulam

More Stories from this section

family-dental
witywide