
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍വെച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്ത പരിപാടിയ്ക്കിടെ ഗേറ്റ് തകര്‍ന്നുവീണ് അപകടം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം.
ഇതിഹാസ നടന്‍ ഉത്തം കുമാറിന്റെ 44-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ധനധാന്യ ഓഡിറ്റോറിയത്തില്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.












