ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ അദാനി; അംബാനിയെ പിന്നിലാക്കി

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ഗൌതം അദാനി. മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് അദാനിയുടെ മുന്നേറ്റം. അദാനിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അദാനി ഓഹരികളെല്ലാം കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ഹിൻഡൻബർഗ് റിസേർച്ച് റിപ്പോർട്ടിനെ തുടർന്ന് ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു. അതാണ് ഇന്നലത്തെ കോടതി വിധിയോടെ മാറിമറിഞ്ഞത്. 7.7 ബില്യൺ ഡോളറായിരുന്ന ആസ്തി 97.6 ബില്യൺ ഡോളറായി ഉയർന്നു എന്ന് ബ്ളൂംബെർഗ് ഇൻഡക്സ് റിപ്പോർട്ട് ചെയ്യുന്നു. അംബാനിയുടെ ആസ്തി 97 ബില്യൺ ഡോളറാണ്.

ഹിൻഡൻ ബർഗ് റിപ്പോർട്ടിനെ തുടർന്ന് തകർന്ന് അടിഞ്ഞുപോയ അദാനി ഓഹരികൾ അദാനി തന്നെ ബെനാമികളെ ഉപയോഗിച്ച് വാങ്ങിപ്പിച്ചു എന്ന് ആരോപണം നിലനൽക്കുന്നുണ്ട്. അതി ഭീകരമായ സാമ്പത്തിക കുറ്റകൃത്യമാണ് ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ അദാനിക്ക് എതിരായി ഉയർന്നിരിക്കുന്നത്.

1980 കളിൽ ഒരു സാധാരണ രത്ന വ്യാപാരിയായാണ് അദാനിയുടെ തുടക്കം. ബിജെപിയുടേയും പ്രധാനമന്ത്രിയുടേയും ഏറ്റവും അടുത്ത വ്യക്തിയാണ് അദാനിയെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലെ മുന്ദ്ര, വിഴിഞ്ഞം തുറമുഖമടക്കം നിരവധി തുറമുഖങ്ങളും വിമാനത്താവളങ്ങളും മീഡിയകളും വൈദ്യുതി നിലയങ്ങളും കൽക്കരി വ്യവസായവും അദാനിയുടെ അധീനതയിലാണ്.

Gautam Adani Overtakes Mukesh Ambani As India’s Richest As Net Worth Soars

More Stories from this section

family-dental
witywide