ഗൗതം ഗംഭീർ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചതായി എക്‌സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ട്വന്റി-20 ലോകകപ്പ് വിജയത്തിനു ശേഷം രാഹുൽ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്.

നേരത്തേ ഗംഭീറുമായി ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഉപദേശകസമിതി അംഗങ്ങൾ അഭിമുഖം നടത്തിയിരുന്നു. മൂന്നരവർഷത്തേക്കാണ് നിയമനം. 2027-ൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും കാലാവധി. മൂന്നു ഫോർമാറ്റിലും ഒരു കോച്ചാകും.

58 ടെസ്റ്റിൽ 104 ഇന്നിങ്‌സിൽനിന്ന് 4154 റൺസും 147 ഏകദിനത്തിൽനിന്ന് 5238 റൺസും 37 ടി-20യിൽനിന്ന് 932 റൺസും ഗംഭീർ നേടിയിട്ടുണ്ട്.

പരിശീലകനെന്ന നിലയില്‍ പേരെടുത്ത താരമാണ്‌ ഗൗതം ഗംഭീര്‍. കൊല്‍ക്കത്തയെ ഐപിഎല്‍ ഈ സീസണിലെ ചാമ്പ്യന്മാരാക്കി. ഇതിനുമുന്‍പ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലായിരുന്നു.

Gautam Gambhir Appointed As new Indian Cricket team Coach

More Stories from this section

family-dental
witywide