യുഎസ് എഴുത്തുകാരൻ ഷോൺ കിങ്ങും ഭാര്യയും ഇസ്ലാം മതം സ്വീകരിച്ചു; പ്രചോദനം ഗാസയിലെ ജനങ്ങൾ

ന്യൂയോർക്ക്: അമേരിക്കൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ജെഫ്രി ഷോൺ കിംഗും ഭാര്യ റായ് കിംഗും വിശുദ്ധ റമദാൻ മാസത്തിൻ്റെ ആദ്യ ദിനത്തിൽ ഇസ്ലാം മതം സ്വീകരിച്ചു.

തിങ്കളാഴ്ച, 10 വർഷത്തിലേറെയായി തൻ്റെ സുഹൃത്തായ യുഎസ് മുസ്ലീം പണ്ഡിതനായ ഒമർ സുലൈമാൻ്റെ മാർഗനിർദേശപ്രകാരം ഇൻസ്റ്റാഗ്രാം ലൈവിലൂടെ ഇരുവരും ഷഹാദ എന്നറിയപ്പെടുന്ന വിശ്വാസത്തിൻ്റെ സാക്ഷ്യം പ്രഖ്യാപിച്ചു.

44 കാരനായ അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോൾ പലസ്തീൻ വസ്ത്രം കെഫിയെ ആണ് ധരിച്ചിരുന്നത്. കഴിഞ്ഞ ആറ് മാസമായി തങ്ങൾ ഗാസയിൽ കണ്ട കഷ്ടപ്പാടുകളും വേദനകളുമാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളാണ് ഷോൺ കിങ്. ഇൻസ്​റ്റഗ്രാമിൽ 60 ലക്ഷത്തിലേറെ ഫോളോവർമാർ ഉള്ള ഷോൺ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും സജീവ സാന്നിധ്യമാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ പ്രതികരിച്ചതിന് കഴിഞ്ഞ ഡിസംബർ 25ന് ‘മെറ്റ’ അദ്ദേഹത്തിന്റെ അക്കൗണ്ട് പൂട്ടിയിരുന്നു.

More Stories from this section

family-dental
witywide