ഗാസയിലെ ജനങ്ങള്‍ പട്ടിണിയിലാണ്, അടിയന്തര വെടിനിര്‍ത്തല്‍ വേണം : കമല ഹാരിസ്

വാഷിംഗ്ടണ്‍ : ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇസ്രയേല്‍ പുതിയ അതിര്‍ത്തികള്‍ തുറക്കണമെന്നും സഹായങ്ങള്‍ എത്തിക്കുന്നതിന് അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും കമല ഹാരിസ് ആവശ്യപ്പെട്ടു. ”മാനുഷിക പ്രവര്‍ത്തകരെയും വാഹനവ്യൂഹങ്ങളെയും സൈനിക നീക്കം ലക്ഷ്യം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഗാസയില്‍ അടിസ്ഥാന സേവനങ്ങള്‍ പുനസ്ഥാപിക്കാനും ക്രമസമാധാനം പ്രോത്സാഹിപ്പിക്കാനും പ്രവര്‍ത്തിക്കണം. അങ്ങനെയെങ്കില്‍ കൂടുതല്‍ ഭക്ഷണവും വെള്ളവും ഇന്ധനവും ആവശ്യത്തിന് ഗാസയിലെത്തും”, കമല പറഞ്ഞു.

അലബാമയിലെ സെല്‍മയില്‍ നടന്ന ‘ബ്ലഡി സണ്‍ഡേ’ വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാര്‍ അംഗീകരിക്കാന്‍ ഹമാസിനോട് ആവശ്യപ്പെട്ട കമല ഗാസയിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഗാസയിലെ മാനുഷിക ദുരന്തം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ ആവശ്യത്തിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്നും കമല ഹാരിസ് വിമര്‍ശിച്ചു.

More Stories from this section

family-dental
witywide