
കോട്ടയം: കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷ വിമശനം നടത്തിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് നന്ദി പറഞ്ഞ് യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഗീവർഗീസ് മാർ കൂറിലോസ്.
“ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത്… എം. ടി. ക്ക് നന്ദി…അധികാരത്തിലുള്ള എല്ലാവരും കേൾക്കേണ്ട ശബ്ദം… മൂർച്ചയുള്ള ശബ്ദം… കാതുള്ളവർ കേൾക്കട്ടെ… അധികാരം അടിച്ചമർത്താൻ ഉള്ളതല്ല… അധികാരം ജനസേവനത്തിന് മാത്രം ആവട്ടെ…” എന്ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നായിരുന്നു ഇന്നലെ എം.ടി നടത്തിയ വിമർശനം. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി പറഞ്ഞു.















